തിരുവനന്തപുരം :പ്രശസ്ത നടൻ പ്രിൻസ് ജോൺസന് അരുവിക്കരയുടെ ആദരവ്. കേരള പ്രദേശ് കർഷക കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിൽ വച്ചാണ് ആദരിച്ചത്.
മിത്രാ നികേതൻ വെള്ളനാട് കെ വി കെ യിൽ വച്ച് നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എം പി. അടൂർ പ്രകാശ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ പുതുക്കളങ്ങര മണികണ്ഠൻ അധ്യക്ഷനായിരുന്നു. വിവിധ കോൺഗ്രസ് നേതാക്കളും ഈ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു സംസാരിച്ചു.