എത്രകാലം എന്നറിയില്ല, ഞാന്‍ പോയാല്‍ എന്‍റെ മകളെ നിങ്ങള്‍ നോക്കണം, ഞാന്‍ ചെയ്ത നന്മകള്‍ അവളുടെ രക്തത്തില്‍ ഉണ്ടാകും:ബാലയുടെ വികാര പ്രകടനം1 min read

മകളെ കുറേ കാലത്തിന് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച്‌ നടൻ ബാല. ഈ ഓണം തനിക്കൊരു സ്‌പെഷല്‍ ഓണമാണെന്ന് ബാല പറയുകയുണ്ടായി.

തൻ്റെ മകളായ പാപ്പുവിനെ കണ്ടുവെന്നും, മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ തനിക്ക് ചെറിയ ഭയമുണ്ടെന്നും പ്രമുഖ യൂട്യൂബ് ചാനലായ മൂവീ വേള്‍ഡ് മീഡിയയുടെ ഓണാഘോഷത്തില്‍ വെച്ച്‌ ബാല പറയുകയുണ്ടായി.

ബാല പറഞ്ഞത് ഇങ്ങനെ :

ഈ ഓണം എനിക്കൊരു സ്‌പെഷല്‍ ഓണമാണ്. ഞാനെൻ്റെ മകളെ , എൻ്റെ പാപ്പുവിനെ കണ്ടു. എനിക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. എത്രകാലം ഈ ഭൂമിയില്‍ ഞാൻ ജീവിച്ചിരിക്കുമെന്നു എനിക്കറിയില്ല. ഞാൻ പോയിക്കഴിഞ്ഞാല്‍ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം . അതോര്‍ത്തിട്ടാണ് ഞാൻ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്. എൻ്റെ ഓരോ നിമിഷവും മകള്‍ക്കുവേണ്ടിയാണ്. എൻ്റെ മകളെ ഞാൻ ദൂരത്തുനിന്നാണ് കണ്ടത്. എനിക്കതാണ് ദൈവം വിധിച്ചത്. ഞാൻ പോയാലും ഞാൻ ചെയ്ത നന്മകള്‍ എൻ്റെ മകളുടെ രക്തത്തിലുണ്ടാവുമെന്ന് എനിക്കറിയാം. കൂടാതെ അവളെ നിങ്ങളെല്ലാവരും നോക്കുമെന്ന ഉറപ്പും എനിക്കുണ്ട്.

മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ എനിക്ക് ഉള്ളിൽ ചെറിയ ഭയമുണ്ട്, കാരണം ഇപ്പോള്‍ അവള്‍ എവിടെയോ ഇരുന്ന് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, അതുകൂടി നിന്നുപോവുമോ എന്നൊരു ഭയമാണ് എനിക്കുള്ളത് . പക്ഷെ ചില നിയമങ്ങള്‍ കള്ളന്മാര്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യസന്ധമായി ഇരിക്കുന്നവന് മനസ്സില്‍ കഷ്ടപ്പാടും ഉണ്ടാവും. അതാണ് വിധി, അതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും വേര്‍പിരിക്കാനുള്ള ശാസ്ത്രമോ, മതമോ, ദൈവമോ ഇവിടെയില്ല എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *