പഞ്ചസാരയുടെ ഉപയോഗം കുറച്ച് പകരം ഈ പ്രകൃതിദത്ത മധുരങ്ങള്‍ ഉപയോഗിക്കാം1 min read

ദൈനംദിന ജീവിതത്തില്‍ പലര്‍ക്കും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. എന്നാല്‍ ഇവയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതല്‍ പ്രമേഹത്തിന് വരെ കാരണമാകുന്നു.

പഞ്ചസാരയുടെ ഉപയോഗം മുഴുവനായും നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും മനസ്സുവെച്ചാല്‍ ഒരു പരിധി വരെയൊക്കെ നമുക്ക് അളവ് നിയന്ത്രിക്കാനാകും. ആഘോഷങ്ങളിലും മറ്റും തയ്യാറാക്കുന്ന ഡെസേര്‍ട്ടുകളില്‍ പഞ്ചസാരയ്ക്ക് പകരം താഴെ പറയുന്ന നാല് പ്രകൃതിദത്ത മധുരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ദൈനംദിന ആവശ്യങ്ങളിലും ഈ മധുരങ്ങള്‍ ഉപയോഗിക്കാനാവും.

തേൻ : തികച്ചും പ്രകൃതിദത്തമായി ലഭിക്കുന്ന തേൻ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാനാവും. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും, 18 ശതമാനം വെള്ളവും, രണ്ടു ശതമാനം ധാതുക്കള്‍, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുമാണുള്ളത്. ഇതോടൊപ്പം ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിലുണ്ട്.

 കോക്കോ ഷുഗർ : കോക്കോ ഷുഗറും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം. തെങ്ങിൻ പൂക്കുല മുറിക്കുമ്ബോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര ഉണ്ടാക്കുന്നത്. ഇവയില്‍ സിങ്ക്, കാത്സ്യം, അയണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

 ഈന്തപ്പഴം:  ഈന്തപ്പഴവും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം. വിറ്റാമിനുകള്‍, പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിൻ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമായി ഈന്തപ്പഴത്തിലുണ്ട്. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ഇത്‌ കഴിക്കാം.

ശർക്കര : ശര്‍ക്കരയും ഇതുപോലെ ഉപയോഗിക്കാം. ഇരുമ്പ് , കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *