നവകേരള സദസ്സിൽ ജനസാഗരം സാക്ഷിയാക്കി ഡോ. അംബേദ്കർ പുരസ്‌കാരം മാസ്റ്റർ ആദർശിന് മുഖ്യമന്ത്രി സമ്മാനിച്ചു1 min read

23/12/23

തിരുവനന്തപുരം :നവകേരള സദസ് നെയ്യാറ്റിൻകര മണ്ഡലത്തിലെ സമ്മേളനവേദിയായ മുനിസിപ്പൽ ആഡിറ്റോറിയം  മാസ്റ്റർ ആദർശിന് മറ്റൊരു നേട്ടത്തിന്റെ വേദിയായി. തന്റെ ആരാധ്യ പുരുഷനായ മുഖ്യമന്ത്രി  പിണറായി വിജയനിൽ നിന്നും തനിക്ക് ലഭിച്ച ആദരവ് ഏറ്റുവാങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാസ്റ്റർ ആദർശ്.

ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ സഹകരണത്തിൽ പ്രവർത്തിക്കുന്ന സഹാറ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡോക്ടർ അംബേദ്കർ പുരസ്കാരമാണ്  മുഖ്യമന്ത്രി നെയ്യാറ്റിൻകരയിൽ നടന്ന പ്രൗഢഗംഭീരമായ നവ കേരള സദസ്സിൽ വച്ച് ആദർശിന് കൈമാറിയത്.’ആശയങ്ങളുടെ തമ്പുരാൻ ‘എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആദർശിന് ലഭിച്ച  അംഗീകാരങ്ങളിൽ ഒരണ്ണം കൂടിയാണ് അംബേദ്കർ പുരസ്‌കാരമെങ്കിലും അത് സ്വീകരിക്കുന്ന വേദിയും, നൽകുന്ന വ്യക്തിയും ആദർശിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.

നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച സമയം മുതൽ തന്നെ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത വിരുന്നിൽ പങ്കെടുക്കുന്ന പൗര പ്രമുഖർക്കുള്ള ക്ഷണം ആദർശിനും ലഭിച്ചിരുന്നു. രാവിലെ കാളിദാസ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന പ്രഭാത വിരുന്നിനും,സംവാദത്തിനും ശേഷമാണ് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി ആദർശിന് അവാർഡ് കൈമാറിയത്.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാർ, mla മാർ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയ വൻ പ്രമുഖർക്കൊപ്പവും, ജനസമുദ്രത്തെയും സാക്ഷിയാക്കി നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ ആദർശ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഭാവിതലമുറക്ക് മാതൃകയും,  ഭാരതത്തിലെ യുവത്വങ്ങൾക്ക്  പ്രചോദനമാക്കുന്ന വീശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്ന പുരസ്‌കാരമാണ് അംബേദ്കർ പുരസ്‌കാരം.സമൂഹനന്മ ലക്ഷ്യമാക്കിയുള്ള ആദർശിന്റെ പ്രവർത്തനങ്ങളും, ആശയങ്ങളും ആഗോള ശ്രദ്ധ നേടുന്നവയായിരുന്നു. സാമൂഹിക പ്രവർത്തങ്ങൾക്കൊപ്പം പഠനത്തിലും മികവ് തെളിയിച്ച ആദർശ് ശിഷ്യ ശ്രേഷ്ട പുരസ്‌കാരവും, ഗാന്ധി സ്മൃതി കുവൈറ്റ് നൽകുന്ന സ്നേഹാദരവും ഏറ്റുവാങ്ങിയിരുന്നു.

മുൻപ് മുഖ്യമന്ത്രി  പിണറായി വിജയന് മുന്നിൽ 2018 ലെ മണി ബോക്സ് പ്രോജക്ട് വീണ്ടും നേരിൽ കണ്ട് ഏൽപ്പിക്കുകയും എല്ലാ സ്കൂളുകളിലും പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുകയും ഇത് നടപ്പിലാക്കുന്നതിലൂടെ സ്കൂൾ കുട്ടികളിൽ കണ്ടുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു പരിധിവരെ തടയാൻ കഴിയും എന്നതിന്റെ യാഥാർത്ഥ്യം മുഖ്യമന്ത്രിയോട് പറയുകയും ചെയ്തിരുന്നു . “നല്ലൊരു ആശയം തന്നെയാണ് ഒന്നുകൂടി നമുക്ക് നടപ്പിലാക്കാൻ ശ്രമിക്കാം എന്നും മുഖ്യമന്ത്രി അന്ന്പറഞ്ഞു”. മാത്രവുമല്ല ഒരു സ്കൂൾ വിദ്യാർഥി ഏഴ് വർഷമായി എല്ലാ മാസവും മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മണി ഓർഡർ ആയി പൈസ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കുട്ടിയായി തിരഞ്ഞെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ മെഡലും സർട്ടിഫിക്കറ്റും ആദർശിന് മുഖ്യമന്ത്രി നൽകുകയും ചെയ്തു. 2020ലെ വാർത്താസമ്മേളനത്തിലും  മുഖ്യമന്ത്രി ആദർശിന്റെ മണി ബോക്സ് പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞിരുന്നു മാത്രമല്ല ആദർശിന് പ്രശംസ പത്രവും മുൻപ് നൽകിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തുടങ്ങിയവർ ആദർശിന് പ്രശംസ പത്രം നൽകിയിരുന്നു.

കുട്ടിക്കാലത്ത് തന്നെ ആദർശ് മുന്നോട്ട് വച്ച “മണി ബോക്സ്‌ “ആശയത്തിന് വൻ സ്വീകാര്യത ലഭിക്കുകയും
ഇതിന്റെ ഫലമായി ദേശീയതലത്തിൽ ശ്രദ്ധനേടുകയും ഒട്ടനവധി പുരസ്കാരങ്ങൾ ഇതിനോടകം   ലഭിക്കുകയും ചെയ്തിരുന്നു . തനിക്ക് കിട്ടിയ എല്ലാ പുരസ്കാരങ്ങളും കേരളത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും സമർപ്പിക്കുന്നതായും ആദർശ് പറഞ്ഞു.
2018ലെ മണി ബോക്സ് പ്രോജക്ട് വീണ്ടും കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന പ്രതീക്ഷ ആദർശിനുണ്ട്.

വി ടി എം എൻ എസ് എസ് കോളേജ് ധനുവച്ചപുരത്തെ ബിഎസ്സി ബോട്ടണിവിദ്യാർത്ഥിയായ ആദർശ് പ്രവാസിയായ രമേശൻ നായർ -ആശ ദമ്പതികളുടെ മകനാണ്. അനുജത്തി അവന്തികയും, സുഹൃത്തുക്കളും ആദർശിന് പിന്തുണയുമായി ഒപ്പമുണ്ട്.

കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണി ബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പ്രോജക്റ്റ് ഡൽഹി ഗവൺമെന്റ് കൈമാറി, ലഹരിയുടെ ഉപഭോഗം കുറയ്ക്കുവാൻ സ്കൂൾ തലം മുതൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ നിർദ്ദേശിച്ച വിദ്യാർത്ഥി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവർഷവും ഒരു നിശ്ചിതസംഖ്യ മുടങ്ങാതെ അയക്കുന്ന ഇന്ത്യയിലെ ഏക വിദ്യാർത്ഥി,ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് :രാജീവ് ഗാന്ധി നാഷണൽ അവാർഡ് ;ഇന്ത്യ ഗവൺമെന്റിന്റെ, ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് നൽകുന്ന, അഭിമാനകരമായ ദേശീയ പുരസ്കാരമായ ഭാരത് സേവക് ബഹുമതി

,മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രിക മുൻവിദ്യാഭ്യാസമന്ത്രിപ്രൊഫ.രവീന്ദ്രനാഥ്‌,നിലവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പ്രശംസ നേടിയ വിദ്യാർത്ഥി,എട്ടാംക്ലാസിൽപഠിച്ചിരുന്ന സമയത്ത്സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു മുന്നിൽ ഒരു പ്രോജക്ട് അവതരിപ്പിക്കുകയുംആ പ്രോജക്ട് വിജയയകരമായിപൂർത്തീകരിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കുട്ടി എന്ന ബഹുമതിയും, ആചാര്യശ്രീ ഷഡാനന വിദ്യാപീഠം പുരസ്‌കാരം, ഗാന്ധി സ്മൃതി കുവൈറ്റ് നൽകുന്ന പ്രത്യേക പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും  ആദർശിനെ തേടിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *