ആശയങ്ങളുടെ തമ്പുരാനാണ് ആദർശ് .. അതിർവരമ്പില്ലാത്ത സാമൂഹ്യ പ്രതിബദ്ധതയുടെയും, പ്രകൃതി സ്നേഹത്തിന്റെയും ആശയങ്ങളുടെ കടൽ…1 min read

17/8/22

വാക്കുകളിലൊതുക്കാൻ കഴിയില്ല ആശയങ്ങളുടെ തമ്പുരാനായ ആദർശ് എന്ന തിരുവനന്തപുരത്ത് കാരനെ.സമൂഹത്തിനും, പ്രകൃതിക്കും ദോഷവും, ജനങ്ങൾക് ദുരിതവും, സർക്കാരിന് തലവേദനയായും മാറുമ്പോഴാണ് ആദർശ് തന്റെ ആശയങ്ങളുടെ കെട്ടഴിക്കുന്നത്.. അതങ്ങ് ഡൽഹിവരെ എത്തി.അതിങ്ങനെയാണ്..

ഡൽഹിയിലെ മാലിന്യങ്ങൾ ഉണ്ടാകുന്ന പാരിസ്ഥിതീക പ്രശ്നങ്ങൾ സർക്കാരിന് നിരന്തര തലവേദനയാണ്. മാധ്യമങ്ങളിലൂടെ ഈ പ്രശ്നം മനസിലാക്കിയ ആദർശ് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയയെ നേരിൽ കണ്ട് പരിഹാരം നിർദ്ദേശിച്ചു. “സീറോ വേസ്റ്റേജ്, സീറോ കാർബൺ, സോഷ്യൽ കമിറ്റ്മെന്റ് ഇൻ സ്റ്റുഡന്റസ്” പ്രോജക്ട് വിശദീകരിച്ചു.

വിദ്യാലങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഒരു നിർദ്ദേശം നൽകുകയാണ് ആദ്യം ചെയ്യേണ്ടത്.വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഷോപ്പിംഗിൽ തുണി സഞ്ചി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും, കൂടാതെ അവരവരുടെ വീടുകളിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുകയും, .സ്കൂൾ തലത്തിൽ മാലിന്യ സംസ്കരണ ഏജൻസികൾ നിശ്ചിത തുകക്ക് ഈ മാലിന്യങ്ങൾ ഏറ്റെടുക്കുകയും അതിലൂടെ ലഭിക്കുന്ന തുകയുടെ അൻപത് ശതമാനം വിദ്യാർത്ഥിയുടെ പഠനത്തിനും, അൻപത് ശതമാനം ഡൽഹി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അയക്കുന്ന ബ്രഹത്ത് പദ്ധതിയാണ് സിസോഡിയ്ക്ക് മുന്നിൽ ആദർശ് അവതരിപ്പിച്ചത്.ആദർശിന്റെ ആശയത്തെ സ്വീകരിക്കുകയും, ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പാണ് മനീഷ് നൽകിയത്.

മുൻപ് സംസ്ഥാന സർക്കാരിന് മുന്നിൽ സാമൂഹികപ്രാധാന്യമുള്ള ‘മണി ബോക്സ് ‘പദ്ധതി സമർപ്പിച്ച വിദ്യാർഥിയാണ് ആദർശ്., കോവിഡ് സമയത്ത് വിദേശ രാജ്യങ്ങളിൽ പല കാരണങ്ങളാൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ ‘യുദ്ധവിമാനങ്ങൾ’ ഉപയോഗിക്കാം എന്ന ആശയം ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ആദർശ്  കൈമാറിയിട്ടുണ്ട് .

,കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണി ബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പ്രോജക്റ്റ് ഡൽഹി ഗവൺമെന്റ് കൈമാറി, ലഹരിയുടെ ഉപഭോഗം കുറയ്ക്കുവാൻ സ്കൂൾ തലം മുതൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ നിർദ്ദേശിച്ച വിദ്യാർത്ഥി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവർഷവും ഒരു നിശ്ചിതസംഖ്യ മുടങ്ങാതെ അയക്കുന്ന ഇന്ത്യയിലെ ഏക വിദ്യാർത്ഥി,ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് :
രാജീവ് ഗാന്ധി നാഷണൽ അവാർഡ് ;ഇന്ത്യ ഗവൺമെന്റിന്റെ, ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് നൽകുന്ന, അഭിമാനകരമായ ദേശീയ പുരസ്കാരമായ ഭാരത് സേവക് ബഹുമതി,
മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രിക ;
മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ. രവീന്ദ്രനാഥ്‌,
നിലവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പ്രശംസ നേടിയ വിദ്യാർത്ഥി,
എട്ടാംക്ലാസിൽ
പഠിച്ചിരുന്ന സമയത്ത്
സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു മുന്നിൽ ഒരു പ്രോജക്ട് അവതരിപ്പിക്കുകയും
ആ പ്രോജക്ട്
വിജയകരമായി
പൂർത്തീകരിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കുട്ടി എന്ന ബഹുമതിയും ആദർശിന് സ്വന്തമാണ് ..അങ്ങനെ.. അങ്ങനെ പോകുന്നു ആദർശിന്റെ പെരുമ.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര -വ്ലാത്താങ്കര യിലെ പ്രവാസിയായ രമേശൻ നായരുടെയും, ആശ രമേശിന്റെയും മൂത്തമകനാണ് ആദർശ്.നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദർശ്. കുറുമ്പും, കുസൃതിയുമായി അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനുജത്തി അവന്തികയും ഒപ്പമുണ്ട്.

ആദർശിന്റെ ആശയങ്ങൾ തീരുന്നില്ല. ഇനിയും സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, സാമൂഹ്യ പ്രതിബദ്ധത ഉറപ്പിച്ച് ഭാവി തലമുറക്ക് മാതൃക നൽകുന്ന ഒട്ടനവധി ആശയങ്ങൾ ഉണ്ട്. സമൂഹത്തെ കാർന്നു തിന്നുന്ന, യുവതലമുറയുടെ ശാപവുമായ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളും ആദർശിനെ ശ്രദ്ധേയനാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *