ഇന്ന് ശ്രീകൃഷ്ണ ജയന്തി ;നെയ്യാറ്റിൻകര ശ്രീകൃഷ്ണനും… മാനുഷിക മൂല്യ ദർശനവും…1 min read

18/8/22

ക്ഷേത്രങ്ങളും ക്ഷേത്രീയ കലകളും കേരളത്തിന്റെ ക്ഷേത്ര നാലമ്പലത്തിന്റെ അകത്തെ ചുമർ ചിത്രങ്ങൾ വരച്ച കലാകാരന്മാർ ഉണ്ടെങ്കിലും ഭാരത സംസ്കാരമാണ് കളമെഴുത്തും, പാട്ടും.
ഭഗവതിയുടെയും ശാസ്താവിനേയും കൂടാതെ ദേവാലയങ്ങളിൽ മുപ്പത്തി മുക്കോടി പ്രചാര കലയുടെയും ശാസ്ത്രത്തിന്റെയും ദാരു കലാ ശില്പത്തിന്റെയും കീർത്തി നേടിയിട്ടുണ്ട്.

ഭാരതം ക്ഷേത്ര ഭാരത സംസ്കാരം നിരവധി കലയുടെ യും,സംഗീതം,സാഹിത്യം നടന വിസ്മയ കഥകളി,മോഹിനിയാട്ടം,തിരുവാതിര, സൗത്ത് ഇന്ത്യയുടെയും തെന്നിന്ത്യ ഇന്ത്യയുടെ തേജോ വൈഭവം ആയിരുന്ന കലകൾ ഇവ നമ്മൾ തന്നെയാണ് തരംതിരിച്ചിട്ടുള്ളത്. പാശ്ചാത്യ സംഘടനകൾ ഏകീകരിച്ചേ കണ്ടിട്ടുള്ളൂ. എന്നാൽ നമ്മളാണ് മാറിനിൽക്കുന്നത്.

എന്നാൽ അത് അവിടെ നിൽക്കട്ടെ . നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവനന്തപുരം ദേശീയ വാതയിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാറ്റിൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്താം അവിടെ എത്തുമ്പോൾ . റോഡ് അരികിൽ ശിവ പ്രതിഷ്ഠയും കാണാം തൊട്ടടുത്തുള്ളത് ഗണപതി ക്ഷേത്രവും കാണാം എന്നാൽ ഇത് രണ്ടും NSS ന്റെ കീഴിൽ വരുന്നതാണ് .എന്നാൽ എൻ എൻ എസ് രേഖയിൽ ഇല്ലാതാനും.അത് അവിടെ നിൽക്കട്ടെ നെയ്യാർ ആറ്റിന്റെയും കരമനയും ഉദ്ഭവംഅഗസ്ത്യർ കൂടമാണ്.സഖ്യ പർവ്വതം ഭാഗവതത്തിൽ ഒരു കഥയുണ്ട് ഏറ്റവും വലിയ ഹിമാലയം പർവ്വതം സ്വയം വിചാരിച്ചാൽവളരാൻ സാധിക്കും. സൂര്യൻ എന്നെ മറികടനാണോ പോകുന്നത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. സൂര്യന്റെ കിഴക്ക് പടിഞ്ഞാറു ദർശനം മുടക്കുവാൻ ചില മനുഷ്യന്മാരെ പോലെ ചിന്തിച്ചു അപ്പോൾ . വിഷ്ണുവും മഹാദേവനും ഒരു കാര്യം ഹിമാലയ ദേവന്റെ ഗുരുവായ അഗസ്ത്യ മഹർഷിയോട് പറഞ്ഞു . പാർവതിയും മഹാദേവനും കല്യാണം കേദാരത്തുള്ള മണ്ഡപത്തിൽ നടത്താൻ പോകുന്നു അവിടെ എല്ലാ ദേവൻ ദേവന്മാരും വരുമ്പോൾ ഭൂമിയുടെ ബാലൻസിന് മാറ്റം വരാൻ സാധ്യതയുണ്ട് ആയതിനാൽ അങ്ങ് ഭാരതത്തിലെ ഭൂതലത്തിലുള്ള അറ്റത്തേക്ക് പോയി താമസിച്ചാലും അങ്ങ് പോയി തിരിച്ചെന്നു വരുന്നതുവരെ ഹിമാലയ അങ്ങയുടെ ശിഷ്യൻ മേലോട്ട് പോവുകയില്ല എന്നതാണ് സത്യം തിരിച്ചുവരുമ്പോൾ മാത്രം ആയിക്കൊള്ളട്ടെ അങ്ങനെ തന്നെ എന്ന് ലോക നന്മയ്ക്ക് അഗസ്ത്യമുനിയും പറഞ്ഞു. അന്നുമുതൽ അവിടെ യാഗം ചെയ്യാനും തുടങ്ങി.

ഇനി നെയ്യാറിന്റെ ഉത്സവം പറയാം അഗസ്ത്യ മുനിയുടെ യാഗം നടക്കുന്ന സമയം മുഴുവൻ അവിടെ നിന്നുംഹോമം നടത്തുന്ന നെയ്യ് താഴോട്ട് ഒഴുകും ആയിരുന്നു അവിടെ നിന്നും നീരൊഴുക്ക് പലവഴിയായും വന്നുചേർന്ന് നെയ്യാർ ഒഴുകും ആയിരുന്നു . തിരുവിതാംകൂർ ഉണ്ടായ ചരിത്രം തിരുവിതാംകൂറിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് മക്കൾ താഴോട്ട് മരുമക്കൾ തായം ഉണ്ടായിരുന്നു. അവിടെ പ്രഭുക്കൾ ആയിരുന്ന എട്ടു വിട്ടുപിള്ളമാർ ഒരു വശത്തും രാജാവും വേറൊരു വശത്തും പിള്ള മാർക്ക് ജീവഹാനി നേരിട്ടു മഹാരാജാവിന് പിള്ളമാരുടെ പതിയിരുന്നുള്ള ആക്രമണത്തിൽ ചതി മനസ്സിലാക്കിയ രാജാവ് യാത്രാ മാർഗം മാറ്റി മാരാമുട്ടം വഴി നെയ്യാറിന്റെ തീരത്തുള്ള പാലാ കടവിൽ കൂടെ കന്നി പുറത്ത് എത്തിച്ചേർന്നു . മറുകരയായ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് എത്തിച്ചേരുകയും ചെയ്തു അപ്പോഴേക്കുംശത്രുക്കൾ വിവരം മുഴുവൻ മനസ്സിലാക്കി എത്തിക്കഴിഞ്ഞു ആ സന്ദർഭത്തിൽ കാലികളെ മേച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടി . എന്താ പരിഭവം വെപ്രാളം കാണിക്കുന്നു എന്ന് ചോദിച്ചു .അപ്പോൾ ശത്രുക്കൾ എന്നെ നിഗ്രഹിക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞു പേടിക്കേണ്ട . ഈ നിൽക്കുന്ന പടുകൂറ്റൻ പ്ലാവ് ആയ അമ്മച്ചി പ്ലാവിൽ ഒളിച്ചുകൊള്ളൂ…എന്ന് പറഞ്ഞു. നിഗ്രഹിക്കാൻ വന്ന ശത്രുക്കൾ ആ ബാലനോട് ചോദിച്ചു. ഈ വഴി ആരെങ്കിലും വന്നിട്ടുണ്ടോ…’ആരും വന്നിട്ടില്ല’ എന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു . രാജാവ് രാജഭരണം ശേഷം സ്വപ്നത്തിൽ സാക്ഷാൽ ശ്രീപത്മനാഭസ്വാമിയുടെ അവതാരമായ ശ്രീകൃഷ്ണനാണ് അദ്ദേഹത്തിന് രക്ഷിച്ചിരുന്നത് മനസ്സിലാക്കാൻ സാധിച്ചു . അതിനാൽ ഇന്നും അമ്മച്ചി പ്ലാവ് സംരക്ഷിച്ചു പോകുന്നു എന്നാൽ എട്ടുവിട്ടുപിള്ള മാരുടെ . കുടുംബത്തിലുള്ള പലവരും . അമ്മച്ചി പ്ലാവിനെയോ . ഭവാൻ ശ്രീകൃഷ്ണനെയോ സേവിക്കാറില്ല ആയതിനാൽ പല കുടുംബങ്ങളും ഇന്നും ക്ഷയിച്ചു വരുന്നുണ്ട് .ആശ്രിതവത്സലനാണ് ശ്രീ നെയ്യാറ്റിൻ നവനീത കണ്ണൻ തെക്കൻ തിരുവിതാംകൂറിലെ ശ്രീ ഗുരുവായൂർ ക്ഷേത്രം സേവിപ്പവർക്ക് ആനന്ദമൂർത്തി . അടിമലർ ഇണ തന്നെ കൃഷ്ണഅടിയൊഅബലം വെടിയരുത് മുകുന്ദ ദയാനന്ദാ….

ഇനി കൃഷ്ണനെ കുറിച്ച് പറയാം ……… വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനാണ് ശ്രീകൃഷ്ണൻ ദേവകിയുടെ സഹോദരനായിരുന്നു കംസ മഹാരാജാവ് ദേവകിയുടെ കല്യാണം കഴിഞ്ഞ് രഥത്തിൽ രണ്ടുപേരെയും കയറ്റി യാത്ര അയക്കുവാൻ തീരുമാനിച്ചു കംസ മഹാരാജാവ് തന്നെ രഥം ഓടിക്കുവാൻ തുടങ്ങിയപ്പോൾ ഒരു വെളിപ്പെടുത്തൽ ഉണ്ടായി ആകാശത്തിൽ നിന്നും . കം സാ..നിന്റെ സഹോദരി ദേവകി യിൽ പിറക്കുന്ന എട്ടാമത്തെ പുത്രൻ നിന്നെ നിഗ്രഹിക്കും എന്ന് . ഇത് കേട്ടതും വസുദേവനെ ദേവകിയെയും കൊല്ലാൻ ഒരുങ്ങുകയും ചെയ്തു.

എന്നാൽ വസുദേവരുടെ സന്ദർഭം അനുസരിച്ചുള്ള ഇടപെടലിൽ .”അല്ലയോ കംസാ..നമ്മൾ ഉണ്ടാകുന്ന കുട്ടികളെയെല്ലാം നിൻറെ കയ്യിൽ ഏൽപ്പിക്കാം” എന്നു പറഞ്ഞു വസുദേവൻ വാക്ക് തെറ്റിക്കാത്ത ആളാണ്.കംസൻ അത് കേൾക്കുകയും രണ്ടുപേരെയും കാരാഗ്രഹത്തിൽ അടക്കുകയും ചെയ്തു. ഓർത്തു നോക്കുക.കൃഷ്ണൻ ജനിക്കും എന്ന് കേട്ടപ്പോൾ മുതൽ അമ്മയും അച്ഛനും കാരാഗ്രഹത്തിൽ ആയി കൂടാതെ ഏഴ് സഹോദരന്മാരെയും കംസൻ വധിക്കുകയും ചെയ്തു എന്നാൽ അതിൽ ഒരാൾ മായാദേവിയായി മാറിയിട്ടുള്ളത് കാരാഗ്രഹത്തിൽ ജനിച്ച കൃഷ്ണൻ അപ്പോൾ തന്നെ വസുദേവൻ നന്ദഗോപൻ യശോദ ദേവി പ്രസവിച്ച മായാദേവി എന്ന കുട്ടിയെ കംസന്റെ കാരാഗ്രഹത്തിലേക്ക് കൊണ്ടു വരികയും കൃഷ്ണനെ നന്ദഗോപ ഗ്രഹത്തിലേക്ക് മാറ്റുകയും ചെയ്തു . ഇതു കഴിഞ്ഞപ്പോൾ കാരാഗ്രഹത്തിൽ വന്നു കുട്ടിയെ വാങ്ങി കല്ലിൽ അടിച്ചു കൊല്ലാൻ നോക്കിയപ്പോൾ മായാദേവി ആകാശത്തിലേക്ക് പറന്നു നിന്നു കംസനോട് പറഞ്ഞു “അല്ലയോ കംസാ നിന്റെ പരാക്രമം സ്ത്രീകളോട് വേണ്ട നിന്നെ അനുഗ്രഹിക്കുവാൻ യശോദ നന്ദഗോപന്റെ അടുത്ത് കൃഷ്ണൻ ഉണ്ട് സൂക്ഷിച്ചോ” . എന്നു പറഞ്ഞ് അവിടെ നിന്നും മായയായി മാറിയത് ശ്രീ മായാദേവി ആണ.സ്വന്തംഅമ്മയിൽ മാറ്റപ്പെട്ടു മുലപ്പാൽ കുടിച്ച് വളരെയേണ്ട പ്രായം . കൂടാതെ ബാല്യത്തിൽ തന്നെ കംസൻ നിരവധി രാക്ഷസന്മാരെ അയച്ചു വധിക്കാൻ നോക്കികൃഷ്ണനെ ഭൂതന ബഹാസുരൻ നിരവധി അസുരന്മാർ . ശ്രീകൃഷ്ണന് പ്രണയം ഉണ്ടായിരുന്നു രാധാദേവി.അതും ഉപേക്ഷിക്കേണ്ടി വന്നു . കൂടാതെ സ്ഥിരമായിവെണ്ണ തൈർ പാൽ ജനങ്ങൾക്ക് കൊടുക്കാതെ മധുരയ്ക്ക് കൊണ്ടുപോകുന്നത് കൃഷ്ണൻ തടഞ്ഞു അദ്ദേഹമായിരുന്നു യഥാർത്ഥ സഖാവ് യഥാർത്ഥ നീതിമാൻ . കാളിൻ നിന്നുള്ള സർപ്പം നദിയും പരിസരവും വിഷം കലർത്തി മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ നിന്ന് നദിയെയും പ്രകൃതിയും സംരക്ഷിച്ചു കാളിയന്റെ അഹങ്കാരം ഇല്ലാതാക്കി സ്ഥിരമായി ഗോകുലത്തിൽ മഴ ലഭിക്കുവാൻ ഇന്ദ്രനെ പൂജിക്കുമായിരുന്നു എന്നാൽ അത് നിർത്തലാക്കാനും എന്താണോ നേരിൽ കാണുന്നത് ആയതിനെ പൂജിക്കുവാൻ ഗോകുല നിവാസികളോട്നിർദ്ദേശിക്കുകയും ചെയ്തു.ഗോവർധന പർവ്വതത്തെയാണ് നമ്മൾ പൂജിക്കേണ്ടത് .അങ്ങനെ ഇന്ദ്രനും കൃഷ്ണനോട് ദേഷ്യം തോന്നി വരുണന് കൊണ്ട് മഴ ഇടവിടാതെ ആഴ്ചയോളം പെയ്തിറങ്ങി എന്നാൽ ശ്രീകൃഷ്ണ ഭഗവാൻ ഗോവർദ്ധന പർവ്വതത്തെ കൂടെയായി പിടിച്ച് ജനങ്ങളെ സംരക്ഷിച്ച് ഇന്ദ്രന്റെ അഹങ്കാരവും ശമിപ്പിച്ചു.

ജീവാത്മവും പരമാത്മാവും ഒന്നുതന്നെ എന്നുള്ള സങ്കല്പത്തിൽ രാസലീല എന്ന സങ്കല്പത്തിലേക്ക് ഭഗവാൻ എല്ലാവരെയും എത്തിച്ചു . അവിടെനിന്നും (ഗോകുലത്തിൽ നിന്നും ) മധുരയിലേക്ക് തിരിക്കുകയും യാത്രാമധ്യേ വികൃത യായ ഒരു സ്ത്രീയെ സുന്ദരിയാക്കി മാറ്റുകയും . അവിടെനിന്ന് കംസാ രാജധാനിയിൽ എത്തിച്ചേർന്ന് . കം സ ചാണൂരന്മാരെ നിഗ്രഹിച്ച .കംസനെ നിഗ്രഹിച്ച് രാജ്യം ഹംസന്റെ പിതാവിനെ ഏൽപ്പിച്ചു. ദേവകിയെയും വസുദേവനെയും മോചിപ്പിച്ചു. രുക്മിണി സത്യ ഭാമ വിവാഹം കഴിച്ച് അക്കാലത്ത് തൊട്ടടുത്ത രാജ്യത്തെ രാജാവിന് സൂര്യദേവൻ കൊടുത്ത ഒരു സമന്തകമണി ഉണ്ടായിരുന്നു ഒരു പ്രാവശ്യം കൃഷ്ണൻ ചോദിച്ചു അദ്ദേഹം തരില്ല എന്ന് പറഞ്ഞു അദ്ദേഹം ആ മാലയും ധരിച്ച് നായാട്ടിനു പോയപ്പോൾ ഒരു സിംഹം ആ രാജാവിനെ നിഗ്രഹിച്ച് ആ സമന്തക മണിമാല കൈക്കിലാക്കി ആളുകൾ ശ്രീകൃഷ്ണനെ തെറ്റിദ്ധരിച്ചു ശ്രീകൃഷ്ണൻ കള്ളനാണെന്നും അദ്ദേഹമായിരിക്കും ആ മാല എടുത്തിട്ടുള്ളത് രാജാവിനെ നിഗ്രഹിച്ചു എന്ന് . അപരാധം പറയാൻ തുടങ്ങി കള്ളം ചെയ്യാതെ കള്ളനെന്നു പേര് കേൾക്കേണ്ടിവന്നു. ശ്രീകൃഷ്ണൻ ഈ മാല അന്വേഷിച്ച് .വനത്തിൽ പോവുകയും അപ്പോൾ സിംഹത്തെ നിഗ്രഹിച്ച് ജാംബു മാല കൈക്കിലാക്കുകയും ചെയ്തു ശ്രീകൃഷ്ണനും ജാംബവാനും കൂടി മാസങ്ങളോളം ഏറ്റുമുട്ടി വന്നു ജാംബവാൻ ഷീണിതനായി അദ്ദേഹത്തിന് കാര്യം മനസ്സിലായി ശ്രീരാമസ്വാമിയാണ് ശ്രീകൃഷ്ണൻ അദ്ദേഹം മാലയും മകളായ ജാംബവതി വിവാഹം കഴിച്ചു കൊടുത്തു .തുടർന്ന് . കൗരവർ പാണ്ഡവർ യുദ്ധത്തിൽ ദൂതു പോയി ദുര്യോധനൻ ശ്രീകൃഷ്ണനെ കാരാ ഗൃഹത്തിൽ അടയ്ക്കാൻ പോയി അവരോടും ഭഗവാൻ ക്ഷമിച്ചു . പഞ്ചപാണ്ഡവ യുദ്ധത്തിൽ അർജുനന്റെ തേരാളിയായി ധർമ്മം പുനഃസ്ഥാപിക്കാനായി ധർമ്മത്തിന്റെയും നായത്തിന്റെയും കൂടെ നിന്നു .

നന്മയുടെ തിന്മയുടെയും വശങ്ങളെക്കുറിച്ചും ഭക്തി ധർമ്മം മാർഗം ലക്ഷ്യം ഭഗത് ഗീതയിൽ പറഞ്ഞിട്ടുള്ളതും അർജുനന് ഉപദേശിക്കുകയും കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരൻ എന്ന് അർജുനയും നമുക്കും ഞാൻ ഉപദേശം നൽകി സ്വന്തം കുലത്തിൽ തെറ്റുകൾ ചെയ്തവർക്കും ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് അദ്ദേഹം കാണിച്ചു തന്നു ദ്വാരകയും യാതവ വംശവും നശിക്കും എന്നും പറഞ്ഞിരുന്നു മുൻ ജന്മം ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കും എന്നും അത് ആർക്കും തടയാൻ സാധിക്കില്ല എന്നും ശ്രീകൃഷ്ണൻ കാണിച്ചു തന്നു രാമാ അവതാരത്തിൽ ബാലിയെ മാറിനിന്നു അമ്പാൽ നിഗ്രഹിച്ചു.ആയതിന്റെ ശിക്ഷ അദ്ദേഹം ഒരു വേടലിൽ നിന്നും ശ്രീകൃഷ്ണന്റെ വിരൽ കണ്ടേ ഏതോ പക്ഷിയുടെ ചുണ്ട് എന്ന് തെറ്റിദ്ധരിച്ച് വേടൻ അമ്പെയ്തു ശ്രീകൃഷ്ണൻ ശരീരം ഉപേക്ഷിച്ചു നിങ്ങൾ ചിന്തിച്ചു നോക്കൂ എന്തെല്ലാം യാധനകളാണ് ശ്രീകൃഷ്ണൻ അനുഭവിക്കേണ്ടിവന്നത് ഓരോന്നായി ചിന്തിക്കൂ ഇപ്പോഴും സന്തോഷവും ചിരിയും എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു ഇതേപോലൊരു അവതാരം ഇതുവരെയും ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാവില്ല .കൃഷ്ണ ഗുരുവായൂരപ്പാ അല്പജ്ഞാനിയായ ഞാൻ അങ്ങയെ കുറിച്ച് തെറ്റായിരുന്നാലും ശരിയായിരുന്നാലും ഉള്ളതോ ഇല്ലാത്തതോ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പൊറുക്കേണമേ അവിടത്തെ കാരുണ്യം എന്നും ഉണ്ടാകണമേ .നരജന്മ ദുരിതങ്ങൾ പതറാതെ പീറുവാൻ നാരായണ നിൻറെ കരുണ വേണം തളരാതെ തളരാതെ ജീവിതം പേറുവാൻ കാരുണ്യ ശീലന്റെ ദൃഷ്ടി വേണം .ഹരിഓം നാരായണ :

ശ്രീകൃഷ്ണജയന്തി ആശംസകൾ…..

സ്നേഹപൂർവ്വം

നെയ്യാറ്റിൻകര കൃഷ്ണൻ (മുഖർശംഖ് വിദ്വാൻ,മുൻ .ക്ഷേത്ര കലാപീഠം പ്രിൻസിപ്പാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്)

Leave a Reply

Your email address will not be published. Required fields are marked *