ആദർശിനിത് സ്വപ്നസാഫല്യം ;മുഖ്യമന്ത്രിക്ക്മുന്നിൻ ആശയം അവതരിപ്പിക്കുകയും, അംഗീകാരം സ്വീകരിക്കുകയും ചെയ്തതിന്റെ സന്തോഷത്തിൽ മനം നിറഞ്ഞ് മടക്കം1 min read

28/9/22

തിരുവനന്തപുരം :ആദർശിന്റെ മനസ്സുനിറഞ്ഞു, തന്റെ ഏറ്റവും പ്രധാനപെട്ട ആശയം കേരളത്തിലെ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുകയും, അതിന് മുഖ്യമന്ത്രിയുടെ പിന്തുണ ലഭിക്കുകയും ചെയ്തതിൽ അഭിമാനവും, പ്രതീക്ഷയും ഉണ്ടെന്ന് ആദർശ് ജനചിന്തയോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ 2018 ലെ മണി ബോക്സ് പ്രോജക്ട് വീണ്ടും നേരിൽ കണ്ട് ഏൽപ്പിക്കുകയും എല്ലാ സ്കൂളുകളിലും പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുകയും ഇത് നടപ്പിലാക്കുന്നതിലൂടെ സ്കൂൾ കുട്ടികളിൽ കണ്ടുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു പരിധിവരെ തടയാൻ കഴിയും എന്നതിന്റെ യാഥാർത്ഥ്യം മുഖ്യമന്ത്രിയോട് പറയുകയും ചെയ്തു. നല്ലൊരു ആശയം തന്നെയാണ് ഒന്നുകൂടി നമുക്ക് നടപ്പിലാക്കാൻ ശ്രമിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രവുമല്ല ഒരു സ്കൂൾ വിദ്യാർഥി ഏഴ് വർഷമായി എല്ലാ മാസവും മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മണി ഓർഡർ ആയി പൈസ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കുട്ടിയായി തിരഞ്ഞെടുത്ത് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി.’മെഡലും സർട്ടിഫിക്കറ്റും ആദർശിന് മുഖ്യമന്ത്രി നൽകുകയും ചെയ്തു.

2020ലെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആദർശിന്റെ മണി ബോക്സ് പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞിരുന്നു മാത്രമല്ല ആദർശിന് പ്രശംസ പത്രവും മുൻപ് നൽകിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്‌,ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ആദർശിന് പ്രശംസ പത്രം നൽകിയിരുന്നു.
ഇതിന്റെ ഫലമായി ദേശീയതലത്തിൽ ശ്രദ്ധനേടുകയും ഒട്ടനവധി പുരസ്കാരങ്ങൾ ഇതിനോടകം ആദർശിന് ലഭിക്കുകയും ചെയ്തു.
ഇപ്പോൾ നെയ്യാറ്റിൻകര ഗവൺമെൻറ് ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദർശ്. തനിക്ക് കിട്ടിയ എല്ലാ പുരസ്കാരങ്ങളും കേരളത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും സമർപ്പിക്കുന്നതായും ആദർശ് പറഞ്ഞു.
2018ലെ മണി ബോക്സ് പ്രോജക്ട് വീണ്ടും കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ആദർശ്.

ആദർശ് മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നുവെന്ന വാർത്തയും, സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജവും, സഹകരണവും നൽകുന്ന ‘മണിബോക്സ് ‘ആശയം അദ്ദേഹത്തിന് മുന്നിൽ അവതരിപിക്കുമെന്നും ജനചിന്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *