കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ് ഈ രീതിയിലുള തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി. ബോക്സിങ്ങിലെ അഞ്ചാം സ്ഥാനം തിരുത്തി മൂന്നാം സ്ഥാനം ആക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാൻ സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്.
2023-08-27