“നാളെ SFI കരിദിനമചാരിക്കും,ജസ്റ്റീസ്ദേവൻ രാമചന്ദ്രന്റെ കോലവും കത്തിക്കും ‘പ്രിയ വർഗീസിനെതിരെ പരിഹാസവുമായി അഡ്വ. A. ജയശങ്കർ1 min read

17/11/22

തിരുവനന്തപുരം :പ്രിയ വർഗീസിനെ അയോഗ്യത കല്പിച്ച കോടതി വിധിക്ക് ശേഷം പ്രിയയെയും, പാർട്ടിയെയും പരിഹസിച്ചു കൊണ്ട് അഡ്വ. A. ജയശങ്കർ. പ്രിയയുടെ നിയമനം വിവാദമായ സന്ദർഭത്തിൽ ചാനൽ ചർച്ചകളിൽ പ്രിയയെ എതിർത്തു സംസാരിക്കുന്ന ജയശങ്കറിനെ പൊങ്കാലയിട്ട പാർട്ടിക്കാർക്കുള്ള മറുപടികൂടിയാണ് ഈ fb പോസ്റ്റ്‌ എന്ന് വേണം കരുതാൻ.

ജയശങ്കർറിന്റെ fb പോസ്റ്റ്‌

“തോറ്റിട്ടില്ലാ.. തോറ്റിട്ടില്ലാ..
തോറ്റ ചരിത്രം കേട്ടിട്ടില്ലാ..

സഖാവ് പ്രിയ വർഗീസിനു യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ ഊണിവേഴ്സിറ്റിയിൽ അസോസ്യേറ്റ് ഫ്രൊഫസറവാൻ വേറെ ആർക്കാണ് യോഖ്യത?

ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കും. വാദിക്കാൻ
നരിമാനെ കൊണ്ടുവരും. ഫീസ് കൊടുക്കാൻ ഡിവൈഎഫ്ഐ ബക്കറ്റ് പിരിവ് നടത്തും.

നാളെ എസ്എഫ്ഐ കരിദിനം ആചരിക്കും, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ കോലം കത്തിക്കും.

സൂചനയാണിതു സൂചന മാത്രം..”

Leave a Reply

Your email address will not be published. Required fields are marked *