‘സ്ത്രീ എന്ന പരിഗണന കൊണ്ടാവും സസ്പെന്റ് ചെയ്യാത്തത്, ശമ്പളം കൊടുക്കാൻ കഴിവില്ലെങ്കിലും ജീവനക്കാരെ നിലക്ക് നിർത്താൻ അറിയാം’;KSRTC മാനേജ്‌മെന്റിനെ പരിഹസിച്ച് അഡ്വ. A. ജയശങ്കർ1 min read

കോട്ടയം :കെ എസ് ആർ ടി സി യിൽ ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ ksrtc മാനേജ്‍മെന്റിനെ പരിഹസിച്ച് adv. A. ജയശങ്കർ. ശമ്പളം കൊടുക്കാൻ കഴിവില്ലെങ്കിലും ജീവനക്കാരെ നിലക്ക് നിർത്താൻ അറിയാമെന്ന പരിഹാസം കലർന്ന സ്വരത്തിൽ fb പോസ്റ്റിലാണ് അദ്ദേഹം വിമർശനം നടത്തിയത്.

സ്‌ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും സസ്‌പെന്റ് ചെയ്യാത്തതെന്ന് ജയശങ്കര്‍ പ്രതികരിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായര്‍ക്കെതിരെയാണ് നടപടി വന്നത്. സര്‍ക്കാരിനെയും കെ എസ് ആര്‍ ടി സിയേയും അപകീര്‍ത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ കാരണമായി പറഞ്ഞിരിക്കുന്നത്. ഇതിനെതിരെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിഷേധിച്ച സംഭവം ചര്‍ച്ചയായതിനെത്തുടര്‍ന്ന് വൈക്കം ഡിപ്പോയില്‍ നിന്ന് അഖിലയെ പാലാ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച അഖിലയുടെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘ശമ്പള രഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്‌ജായിരുന്നു അഖില ധരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *