9/11/22
തിരുവനന്തപുരം :മന്ത്രി വി ശിവൻകുട്ടി ഗവർണറെ ഓർമിപ്പിച്ച സർ സി പി യുടെ അനുഭവം ഗവർണറെ അപായപെടുത്താനുള്ള ആഹ്വാനമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. S. സുരേഷ്. തന്റെ fb പോസ്റ്റിലൂടെയാണ് പ്രസ്താവന നടത്തിയത്.
അഡ്വ. S. സുരേഷിന്റെ FB പോസ്റ്റ്
”മന്ത്രി വി. ശിവൻകുട്ടി, സർ.സി.പിയെ വെട്ടിയത് അണികളെ ഓർമിപ്പിച്ചത് ഗവർണറെ അപായപ്പെടുത്താനുള്ള ആഹ്വാനം…..
ഗവർണറുടെ സുരക്ഷക്ക് കേന്ദ്രസേന വേണ്ടിവരും ……
CPM സംസ്ഥാന സമിതി അംഗവും CITU സംസ്ഥാന സെക്രട്ടറിയുമായിരുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കലാപത്തിനും ഗവർണറെ കൊലപ്പെടുത്താനുമുള്ള ആഹ്വാനവും മാണ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗവർണറെ അപായപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന സാഹചര്യം ഭരണഘടനാപ്രതിസന്ധിയിലേക്കും അരാജകത്വത്തിലേക്കുമാണ് കേരളത്തെ കൊണ്ടെത്തിക്കുന്നത്.
നവംബർ 15 -ാം തീയതി CPM നടത്തുന്ന രാജ്ഭവൻ മാർച്ചിൽ തമിഴ്നാട്ടിൽ നിന്ന് DMK ക്കാരും PFI , SDPI ഉൾപ്പെടെയുള്ള ഭീകരവാദികളും കടന്ന് കയറാൻ സാധ്യതയുണ്ട്.
ഇതിനിടക്ക് സി.പി.യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് അണികളെ ഓർമിപ്പിച്ച മന്ത്രിയുടെ പ്രസ്താവന അതീവ ഗുരുതരമാണ്.1947 ജൂലൈ 25 ന് തൈക്കാട് സംഗീത അക്കാഡമിയിൽ വച്ച് CP യെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് ഇപ്പോൾ അണികളെ ഓർമിപ്പിച്ച് മന്ത്രി ഗവർണറെ വെല്ലുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്.
കണ്ണൂർ സർവ്വകലാശാലയിൽ വച്ച് ഗവർണറെ വധിക്കാൻ ഡൽഹിയിൽ വച്ച് ഗൂഢാലോചന നടത്തിയിരുന്നു എന്ന ശ്രീ. ആരിഫ് മുഹമ്മദ് ഖാന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഇത് കൂടുതൽ ഗുരുതരമാകുന്നത്…..
ഗവർണറെ സംരക്ഷിക്കാൻ കേന്ദ്രസേനയുടെ സുരക്ഷ വേണ്ടി വരുന്ന അടിയന്തിര സാഹചര്യമാണ് കേരളത്തിൽ.”