ആറ്റിങ്ങൽ മുദാക്കലിൽ സി.പി.എം കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം : – അഡ്വ: എസ് സുരേഷ്1 min read

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ മുദാക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം- കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം കളിച്ചത്. സ്വതന്ത്ര ജനപ്രതിനിധിയായ ശ്രീജ ബിജെപി ക്ക് അനുകൂലമായി നിലപാടെടുത്തതോടെ ശ്രീജയെ ബിജെപി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. ഇവിടത്തെ കക്ഷിനില 20-ൽ ബിജെപിക്ക് 7 കോൺഗ്രസിന് 5 സിപിഎമ്മിന് 4 സിപിഐക്ക് 2 സ്വതന്ത്ര 2 എന്ന നിലയിലാണ്. ഏറ്റവും വലിയ ഒറ്റ കക്ഷി മുന്നണിയായി ബിജെപി ആണ്. സിപിഎം, സിപിഐ 2 സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നടത്തുകയായിരുന്നു. ഇങ്ങനെയിരിക്കെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിൽ സിപിഐയിലെ പള്ളിയറശശിയും സ്വതന്ത്ര അംഗം ശ്രീജയും കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ ഉണ്ടായ ഭരണ പ്രതിസന്ധി ഉണ്ടാവുകയും തുടർന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി അവിശ്വാസം കൊണ്ടുവരികയും അത് പാസാക്കുകയും ചെയ്തു.

സ്വതന്ത്ര അംഗം ശ്രീജ ബിജെപിയിൽ ചേരുകയും ശ്രീജയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും ആയിരുന്നു. പള്ളിയറശശിയെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയാക്കി ഇടതുപക്ഷവും വന്നതോടെ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയും പള്ളിയിറശശി വിജയിച്ചു. നിലവിൽ വൈസ് പ്രസിഡന്റും വികസന സ്റ്റാൻഡിങ് കമ്മിറ്റിയും ബിജെപിക്ക് ലഭിച്ചു. മുദാക്കൽ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി. ജെ. പിക്കെതിരെ കോൺഗ്രസ്സും സി. പി. എം. തമ്മിൽ ചേർന്ന് ഇൻഡി മുന്നണിയായി മത്സരിച്ചു. പാർലമെന്റ് മണ്ഡലത്തിൽ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് സി. പി. എം. സ്ഥാനാർത്ഥി ജോയിയും കോൺ ഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും ഒത്തുകളി കേരള ജനത മനസ്സിലാക്കണമെന്നും കേരളത്തിലെ വോട്ടർമാരെ പറ്റിക്കുന്ന പ്രവണത രണ്ടു മുന്നണിയും അവസാനിപ്പിക്കണമെന്നും ബി. ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പ്രതികരിച്ചു. പാർലമെന്റിലയാലും പഞ്ചായത്തിലായാലും ഇവർ രണ്ടും ഒന്നാണെന്ന് കേരളത്തിലെ മുന്നണി സംവിധാനം മുദാക്കൾ പഞ്ചായത്തിൽ ആരംഭിച്ചിരിക്കയാണെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു. പള്ളിയറ ശശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണം എന്ന് ഡി. സി. സി പ്രസിഡന്റ് കോൺ ഗ്രസ് അംഗങ്ങൾ ക്ക് വിപ്പ് നൽകിയിരിക്കുന്നു.
ഒപ്പം സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും പള്ളിയറശശിക്ക് അനുകൂലമായി വോട്ട് നൽകണമെന്ന് വിപ്പ് നൽകി. കേരള രാഷ്ട്രീയത്തിൽ പരസ്പരം പോരടിക്കുന്ന രണ്ടു മുന്നണികൾ ഒരു വ്യക്തിക്ക് വോട്ട് നൽകണമെന്ന് വിപ്പു നൽകിയ സാഹചര്യമുണ്ടായത് ആദ്യമായാണ്. പാറ കോറി ഉടമയായ പള്ളിയറ ശശിയെ പ്രസിഡന്റ് ആക്കാൻ ലക്ഷങ്ങളുടെ ഇടപാടാണ് ജോയിയും അടൂരുമായി നടത്തിയത്. സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി ഡിസിസി പ്രസിഡന്റ് വിപ്പ് നൽകിയതിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മറുപടി നൽകണം. കേരളത്തിന് പുറത്ത് മാത്രമല്ല കേരളത്തിനകത്തും ഇവർ ഒന്നാണെന്ന് ഈ സംഭവം തെളിയിക്കുന്നതെന്ന് അഡ്വ. എസ്. സുരേഷ് പറഞ്ഞു. വാർത്ത
സമ്മേളനത്തിൽ ബിജെപി ജില്ലാ സെക്രട്ടറി മുളയറ രതീഷ്, ട്രഷറർ ബാലമുരളി ഒറ്റൂർ മോഹൻദാസ് വക്കം അജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *