കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തിരക്കുകളില്‍നിന്ന് അല്പം ഒഴിഞ്ഞ് സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇതിനിടയിൽ തനിക്കിഷ്ടപ്പെട്ട സിനിമ കാണാനും സമയം കണ്ടെത്തി. പാലായിലെ തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലര്‍’ ആണ് ചാണ്ടി ഉമ്മനും ഒപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു കണ്ടത്.
‘ഇതു നല്ല സിനിമയാണെന്ന് കേട്ടു. ഇന്നു ലാസ്റ്റ് ഷോ ആണെന്ന് അറിഞ്ഞു. അതുകൊണ്ട് കണ്ടിട്ട് പോകാമെന്നു വിചാരിച്ചു. ഇത്രയും നാള് ഈ സിനിമ കാണണമെന്നുണ്ടായിരുന്നു. എന്നാല്‍ തിരക്കു കാരണം കാണാന്‍ പറ്റിയിരുന്നില്ല.
ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ് തെലുങ്ക് സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്. സിനിമ കാണുന്നത് ഭാഷ കൂടി പഠിക്കാനുള്ള അവസരമാണ്” ചാണ്ടി ഉമ്മന്‍ പറയുകയുണ്ടായി.
അതേസമയം, തിയറ്ററിലേക്കു വന്നപ്പോള്‍, കാറില്‍നിന്ന് ഇറങ്ങിയശേഷം ചാനല്‍ ക്യാമറകള്‍ വളഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു കുശലാന്വേഷണം നടത്താനും ചാണ്ടി ഉമ്മന്‍ മടിച്ചില്ല. ”നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നുകൂടേ, റെസ്റ്റ് ചെയ്തൂടേ” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ചാണ്ടിയുടെ ചോദ്യം.