കാർഷിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പ്; ജനറൽ കൗൺസിൽ യോഗം ചേർന്നുവെങ്കിലും പ്രതിനിധിയെ നിശ്ചയിച്ചില്ല, 13 ന് വീണ്ടും യോഗം,LDF പ്രതിനിധികൾ വിട്ടുനിന്നു1 min read

 

തിരുവനന്തപുരം :ഗവർണറുടെ നിർദ്ദേശ പ്രകാരം കാർഷിക സർവ്വകലാശാലയുടെ താൽക്കാലിക വൈസ് ചാൻസർ
ഡോ:ബി.അശോക് തിരുവനന്തപുരത്ത് വി ളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗം യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിക്കാതെ പിരിഞ്ഞു. ഫെബ്രുവരി 13 ന് വീണ്ടും നോട്ടീസ് നൽകി സ്പെഷ്യൽ കൗൺസിൽ യോഗം ചേരുമെന്ന് വിസി, യോഗത്തെ അറിയിച്ചു.

20 ഔദ്യോഗിക അംഗങ്ങളും 15 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടെ 52 പേരുള്ള കൗൺസിലിന്റെ കോറം 10 ആണ്. സിപിഎമ്മിന്റെയും സിപിഐയുടെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മുഴുവനും മുൻ നിശ്ചയപ്രകാരം വിട്ടുനിന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട 4 പ്രതിനിധികളും ചില ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഗവർണറുടെ പ്രതിനിധികളെ ഇതേവരെ നാമനിർദ്ദേശം ചെയ്തിട്ടില്ല.

യോഗത്തിൽനേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബി അശോക് വിസി യുടെ താൽക്കാലിക ചുമതലയിൽ തുടരുകയാണ്.

നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി നിയമഭേദഗതി അവഗണിച്ച് നിലവിലെ നിയമം അനുസരിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്ന നടപടിയെയാണ് LDF എതിർക്കുന്നത്.

ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുള്ളതായി ചില കൌൺസിൽ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എടുക്കുന്നത് 13 ലേക്ക് മാറ്റുന്നതായി വിസി യോഗത്തെ അറിയിച്ചു. എന്നാൽ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ അംഗങ്ങൾ യോഗം ചേർന്ന ശേഷം തീരുമാനമെടുക്കാതെ യോഗം വീണ്ടും വിളിച്ചുചേർക്കുമെന്ന വിസി യുടെ റൂളിoഗ് നിയമ വിരുദ്ധമാണെന്ന് അഭിപ്രായപെട്ടുവെങ്കിലും വിസി വഴങ്ങിയില്ല. പ്രതിനിധിയെ തെരഞ്ഞെടു ക്കാനുള്ള ഉത്തരവാദിത്തം വിസി ക്കുണ്ട്.

ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് വിസി തീരുമാനം എടുക്കുന്നത് മാറ്റിവച്ചതെന്ന് കോൺഗ്രസ്‌ അംഗങ്ങൾ ആരോപിച്ചു.

ഈ മാസം പതിനാറാം തീയതി കേരള സർവ്വകലാശാലയിലും,
17 ന് കുസാറ്റിലും സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്.

കേരളയിൽ യോഗം നേരിട്ട് നടത്തുന്നതിനോടൊപ്പം ഓൺലൈനായും പങ്കെടുക്കാൻ അവസരം ഉണ്ടാക്കണമെന്ന് അംഗങ്ങൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *