അനിലിന്റെ വരവിൽ കേരള ബിജെപിക്ക് എന്തുഗുണം?.. കേരളത്തിൽ അനിലിന്റെ റോൾ എന്ത്?.1 min read

6/4/23

തിരുവനന്തപുരം :കോൺഗ്രസിന്റെ ശക്തനായ നേതാവ് എ. കെ. ആന്റണിയുടെ മകൻ കോൺഗ്രസ്‌ രാഷ്ട്രീയത്തിലെ പതിവ് തെറ്റിച്ചു കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസ്‌ പാർട്ടിയിലോ, ജനങ്ങളുടെ ഇടയിലോ,ഒട്ടും സ്വാധീനമില്ലാത്തഅനിൽ ആന്റണി യെ മറുകണ്ടം ചാടിച്ച ബിജെപി എന്താണ് ലക്ഷ്യം വയ്ക്കുന്നത്.?.. വമ്പൻമാർ ബിജെപി യിലേക്ക്   എത്തുന്നതിന് മുൻപുള്ള സൂചനയാണോ?.. അതോ ന്യുനപക്ഷങ്ങളെ കൂടുതൽ ആകർഷിക്കാനുള്ള തന്ത്രമോ?..വന്നുകയറുന്നവരെ മൈൻഡ് ചെയ്യാത്ത കേരളത്തിലെ ബിജെപി അനിലിന് എന്ത് റോൾ നൽകും?..

അടുത്ത കാലത്തൊന്നും കേരളത്തിൽ ഒരു രാഷ്ട്രീയ അധികാര ചലനമൊന്നും സൃഷ്ടിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് പൂർണ ബോധ്യമുള്ള അനിൽ എന്തിന് ബിജെപിയിൽ എത്തി?.. കോൺഗ്രസ്‌ നേതാവിന്റെ മകൻ കോൺഗ്രസ്‌ ആയി ജീവിച്ച്, കോൺഗ്രസ്‌ ആയി മരിക്കണമെന്ന ശീലമൊക്കെ കോൺഗ്രസ്‌ പണ്ടേ മറന്നതാണ്. ഇതര സംസ്ഥാനങ്ങളിലെ കോൺഗ്രസുകാർ ബിജെപിയിലും, തൃണമുലിലും, ആം ആത്മിയിലും കളം മാറി ചവിട്ടാൻ വെമ്പൽ കൊള്ളുന്ന തിന്റെ പ്രതിഭലനമാണോ ഇങ്ങു കേരളത്തിലും കണ്ടത്..

അനിൽ ആന്റണി എ. കെ. ആന്റണി യുടെ മകൻ.. എന്നതിൽ കവിഞ്ഞതൊന്നും കോൺഗ്രസിന് സംഭവിക്കില്ലെന്ന് കെ. സുധാകരൻ പറഞ്ഞിട്ടും അനിലിനെ കുറ്റപ്പെടുത്താൻ നേതാക്കൾ മത്സരിക്കുന്നത് എന്തിന്?. കോൺഗ്രസ്‌ നേതാക്കളിൽ ഏറ്റവും കൂടുതൽ പദവികൾ വഹിച്ച നേതാവായ എ. കെ. ആന്റണിയുടെ മകൻ ബിജെപിയിൽ എത്തിയത് കോൺഗ്രസിന് കനത്ത പ്രഹരമാണെന്ന് കോൺഗ്രസ്‌ പറയാതെ അറിയുന്നുവോ?..

BBC ഡോക്യുമെന്ററി വിവാദം മുതൽ തന്നെ ചുവടുമാറ്റ സൂചനകൾ അനിൽ തന്നതാണ്. അത് കോൺഗ്രസ്‌ മനസിലാക്കാതെ പോയി. സോണിയയുടെ വിശ്വസ്ഥന്റെ മകൻ ഒരിക്കലും ബിജെപിയിൽ പോകില്ലെന്ന് കോൺഗ്രസ്‌ കരുതികാണും. പാർട്ടി കോൺഗ്രസ്‌ ആണെന്നും, അധികാരം ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരാണ് കോൺഗ്രസ്‌ എന്നത് ജനങ്ങൾക്ക് അറിയാം.

കോൺഗ്രസിലെ താഴെതട്ടിലുള്ള പ്രവർത്തകരുടെ ഇടയിൽ അനിലിന്റെ ചട്ടം ചലനങ്ങൾ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. എ. കെ. ആന്റണി യുടെ മകനെ പോലും ഞങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞവരാണ് ഞങ്ങൾ എന്ന് ബിജെപിക്ക് അഭിമാനിക്കാം. അല്ലെങ്കിൽ അനിൽ ആന്റണി സ്വന്തമായി ഒരിടം കണ്ടെത്തി എന്നും കരുതാം..

Leave a Reply

Your email address will not be published. Required fields are marked *