തിരുവനന്തപുരം :കോർപ്പറേഷനിൽ ഒഴിവുള്ള ഹാർവിപുരം ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടെങ്കിൽ ,പ്രസിദ്ധീകരണ തിയതി മുതൽ 14 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടറിനെയോ അക്ഷയ ജില്ലാ ഓഫീസിനെയോ രേഖാമൂലം അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in, 0471 2334070, 2334080