3/7/23
ആലപ്പുഴ :വള്ളം കളിക്കിടെ വള്ളം മറിഞ്ഞു.മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. 22പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതില്‍ 17പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരായ വനിതകള്‍ തുഴഞ്ഞ വള്ളത്തിലാണ് അപകടം ഉണ്ടായത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആയിരുന്നു. കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.