തിരുവനന്തപുരം :ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാം സംസ്ഥാന സമ്മേളനവും 45 – മത് സംസ്ഥാന കൗൺസിലും തിരുവനന്തപുരം കെ.ടി.ഡി.സി സമുദ്രയിൽ 2024 മെയ് 25, 26 തീയതി കളിൽ സമുചിതമായി സംഘടിപ്പിക്കുന്നു. കാസർകോട് മുതൽ തിരുവ നന്തപുരം വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലെയും ഡോക്ടർ മാർ പങ്കെടുക്കുന്ന സമ്മേളനം ആയുർവേദ ഡോക്ടർമാരുടെ ഏറ്റവും വലിയ സമ്മേളനമാകും.
സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടർമാർ, സർക്കാർ, സ്വകാര്യ മേഖലയിലെ ആയുർവേദ കോളേജ് അധ്യാപകർ, ഔഷധ നിർമ്മാണ രംഗത്തുള്ള ഡോക്ടർമാർ, ടൂറിസം രംഗത്തുള്ള ഡോക്ടർമാർ തുടങ്ങി ആയുർവേദത്തിന്റെ സമസ്ത മേഖലകളെയും പ്രതിനിധീകരിച്ച് ആയിരത്തിലധികം ഡോക്ടർമാർ പങ്കെടുക്കുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ച് ആയുർവേദ എക്സിബിഷൻ, ശാസ്ത്ര ചർച്ച, മീഡിയ മീറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആയുർവേദ രംഗത്തെ ഗതിവിഗതികളെ നിർണയിക്കുന്ന സർക്കാർ നയങ്ങൾ ഉൾപ്പെടെ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. ഉദ്യോഗസ്ഥ പ്രമുഖരുടെ പ്രത്യേക ചർച്ചകളും വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. 25 ആം തീയതി ശനിയാഴ്ച കാലത്ത് 10 മണിക്ക് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതാണ്. സംസ്ഥാന പ്രസിഡന്റ് ഡോ.സി. ഡി ലീന അദ്ധ്യക്ഷത വഹിക്കുന്നതാണ്. ജനറൽ സെക്രട്ടറി ഡോ. അജിത് കുമാർ കെ.സി റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് ചർച്ചയും നടക്കുന്നതാണ്. വൈകുന്നേരം 6 30 pm ന് കലാപരിപാടികൾ ഉണ്ടായി രിക്കുന്നതാണ്. 26 ആം തീയതി ഞായറാഴ്ച 10 am ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്. കോവളം എം.എൽ.എ അഡ്വ.എം.വിൻസെന്റ് മുഖ്യ അതിഥിയായി പങ്കെടുക്കും. ആയുർവേദ രംഗത്തുള്ള വിവിധ അഭിസംബോധന യോഗത്തെ സംഘടനാ പ്രതിനിധികൾ സംസാരിക്കുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, ചിത്രരചനാ മത്സരം, ക്വിസ് കോമ്പറ്റീഷൻ, റീൽസ് മേക്കിങ് കോമ്പറ്റീ ഷൻ, പ്രീ കോൺഫറൻസ് ഓൺ വെൽനെസ് ആൻഡ് ടൂറിസം എന്നിവ ഭംഗിയായി സംഘടിപ്പിച്ചിരുന്നു.