നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടവും പഞ്ചകർമ്മ ചികിൽസയും ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം :നേമം ആയുർവേദ ഡിസ്പെൻസറിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ആശുപത്രി കെട്ടിടത്തിൻ്റെ പുതിയ നിലയും ഒ.പി ആയി പഞ്ച കർമ്മ ചികിത്സ ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാനവും കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ.എസ് നിർവഹിച്ചു. ഡിസ്പെൻസറി ആയി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻറർ എന്ന നിലയിൽ ആണ് പ്രവർത്തിക്കുന്നത്. എൻ എ.ബി.എച്ച് അക്രഡിറ്റേഷൻ ഈയിടെ ലഭിച്ച സ്ഥാപനത്തെ ആശുപത്രി ആയി ഉയർത്തുവാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി വരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഗായത്രി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ, എം.ആർ ഗോപൻ, ദീപിക.യു, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡി ഹാൾവിൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *