8/2/23
അഭിനയ മികവിന് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് 6ഹവേഴ്‌സ് എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ.
സുനീഷ് കുമാർ സംവിധാനം ചെയ്ത 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് അനൂപ് ഖാലിദിന് 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.ഭരതിനോടൊപ്പം ലൂക്ക് എന്ന ശക്തമായ കഥാപാത്രത്തെയാണ് അനൂപ് സിക്സ് ഹവേഴ്സിൽ അവതരിപ്പിച്ചത്.
അഭിനയ ജീവിതത്തിൽ കിട്ടിയ ഈ വലിയ അംഗീകാരം, ഒരു തിലകക്കുറിയായി കൊണ്ടു നടക്കുമെന്ന് അനൂപ് ഖാലീദ് പറഞ്ഞു.കൊല്ലം സ്വദേശിയായ അനൂപ്, മിമിക്രി രംഗത്ത് പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയിൽ എത്തിയത്.മമ്മൂട്ടിയായിരുന്നു പ്രചോദനം.
നരൈ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ അനൂപ് ഖാലീദ് ,ഇപ്പോൾ സിക്സ് ഹവേഴ്സ് എന്ന ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു വരുന്നു.