ഒന്നും സംഭവിച്ചില്ല….കൂട്ടിയത് കൂട്ടിയത് തന്നെ… ഒരണ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി, ഇളവില്ലാതെ ഇന്ധന സെസ്, ശക്തമായ സമരമെന്ന് പ്രതിപക്ഷം1 min read

8/2/23

തിരുവനന്തപുരം :ഒന്നും സംഭവിച്ചില്ല, കൂട്ടിയതിൽ ഒരണ പോലും കുറക്കില്ലെന്ന് ധനമന്ത്രി നിയമസഭയിൽ.മറ്റൊന്നും കുറച്ചില്ലെങ്കിലും ഇന്ധന സെസിൽ കുറവുണ്ടാകുമെന്ന ജനങ്ങളുടെ ധാരണയും പിഴച്ചു. കൂട്ടിയ നികുതി കളിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.

പ്രത്യേക ഫണ്ട്‌ എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നത്. അതൊന്നും വലിയ ഭരമൊന്നുമല്ല, ഒരു നികുതിയും പിൻവലിക്കേണ്ട കാര്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ പിറകെ പോയി സമരം ചെയ്താല്‍ മറ്റ് വിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി ചോദിച്ചു. ഒരു കാര്‍ വാങ്ങുന്നതോ വിദേശത്തേക്ക് പോകുന്നതോ ചെലവ് ചുരുക്കല്‍ വിഷയമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്ലിഫ് ഹൗസില്‍ തൊഴുത്ത് കെട്ടാന്‍ നാല്‍പ്പത് ലക്ഷമെന്നത് തെറ്റായ പ്രചാരണമാണെന്നും ധനമന്ത്രി പ്രതികരിച്ചു. ക്ലിഫ് ഹൗസില്‍ ആകെയുള്ള പ്രവൃത്തിക്കാണ് നാല്‍പ്പത് ലക്ഷം അനുവദിച്ചത്. ഇന്ധന സെസ് കൂട്ടിയത് വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുമെന്നും ഭൂമിയുടെ ന്യായവില കൂട്ടിയത് പ്രതികൂലമായി വരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

അതിനിടെ നികുതി വർദ്ധനവ് പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *