കൊട്ടാരക്കര: വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, കഴുത്ത് വേദന, ഡിസ്ക് പ്രോ ലാപ്സ് തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിലെ ശാസ്ത്രീയ ചികിത്സാ രീതികൾ സമന്വയിപ്പിച്ച് ഗവേഷണ ഫലമായി രൂപപ്പെടുത്തിയ അഡ്വാൻസ്ഡ് ഇൻ്റഗ്രേറ്റഡ് ആയൂർവേദ ചികിത്സാ രീതിയിലൂടെ അരീക്കൽ ആയൂർവേദ ആശുപത്രിയ്ക്ക് പുരസ്കാരം . പ്രശംസനീയമായ സേവനം കാഴ്ചവച്ചതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിൽ നിന്നും അരീക്കൽ ആയൂർവേദ ആശുപത്രി മാനേജിംങ്ങ് ഡയറക്ടർ എ.ആർ. സ്മിത്ത് കുമാർ പുരസ്കാരം സ്വീകരിച്ചു. ജൂനിയർ ചേംബർ ഇൻറർനാഷണൽ (ജെ.സി.ഐ) പ്രസിഡൻ്റ് ഷംനാദ് കല്ലുമൂട്ടിൽ, കൊട്ടാരക്കര മുനിസ്സിപ്പൽ ചെയർമാൻ എസ്.ആർ.രമേശ്, ജെ.സി.ഐ.വൈസ് പ്രസിഡൻ്റ് ശ്യാം മോഹൻ, ദിവ്യ മധു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..
2024-01-31