7/3/23
തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലക്കായി ഭക്ത ലക്ഷങ്ങൾ ക്ഷേത്ര പരിസരത്ത്. 10.30ന് പണ്ടാര അടുപ്പിൽ തീ പകരും.
രാവിലെ മുതൽ തന്നെ ക്ഷേത്ര പരിസരം ഭക്ത ജനങ്ങളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭാവ പെട്ടത്.വിവിധ ജില്ലകളിൽ നിന്നും, വിദേശത്തു നിന്നും ഭക്തർ പൊങ്കാല അർപ്പിക്കാനെത്തി.
കോവിഡിന് ശേഷം എല്ലാ ഒരുക്കങ്ങളോടും കൂടി നടക്കുന്ന പൊങ്കാല എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ധാരാളം ഭക്തർ എത്തുമെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ ഒരുക്കങ്ങൾ ട്രസ്റ്റ് സ്വീകരിച്ചിട്ടുണ്ട്.