7/3/23
തിരുവനന്തപുരം :പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല തുടങ്ങി. 10.30ന് തന്ത്രി ബ്രഹ്മശ്രീ. തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും പണ്ടാര അടുപ്പിലേക്ക് തീ പകർന്നതോടെ ഭക്തർ പൊങ്കാലഅടുപ്പുകൾ കത്തിച്ചു തുടങ്ങി.
ഉച്ചക്ക് 2.30ന് പൊങ്കാല നിവേദ്യം നടക്കും. ഭക്തർ വ്രതം നോറ്റ്, മനസ് നിറഞ്ഞ് നടത്തുന്ന ആറ്റുകാൽ പൊങ്കാല അനന്തപുരിക്ക് മഹോത്സവമാണ്.