തിരുവനന്തപുരം :ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ സ്വീപും സംയുക്തമായി ശംഖുംമുഖത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. അഴകേറും കേരളം ക്ലീനിങ് ഡ്രൈവിൽ തിരുവനന്തപുരം കോർപ്പറേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പങ്കാളികളായി. എൻ.എസ്.എസ് വൊളണ്ടിയർമാരും ഹരിതകർമ്മ സേനയും ചേർന്ന് ശംഖുംമുഖം ബീച്ചും എയർപോർട്ട് റോഡും ശുചീകരിച്ചു. അഞ്ച് ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീലക്ഷ്മി.വി, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
2024-04-20