അസ്‌ഹരി തങ്ങൾ എക്‌സലൻസി അവാർഡ് കോടമ്പുഴ ബാവ മുസ്‌ലിയാർക്ക്1 min read

 

തിരുവനന്തപുരം :കേരള സർവകലാശാല അറബി വിഭാഗം പൂർവ വിദ്യാർത്ഥികളുടെ സംഘടനയുമായി സഹകരിച്ച് നൽകി വരുന്ന അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡിന് കോടമ്പുഴ ബാവ മുസ്‌ലിയാർ അർഹനായി. അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ബാവ മുസ്‌ലിയാർ. ദുബൈ മതകാര്യ വകുപ്പുൾപ്പെടെ നിരവധി വിദേശ അറബി പ്രസാധകർ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാവ മുസ്‌ലിയാർ എഴുതിയ അഞ്ച് പ്രധാന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽ ബസാഇർ പ്രസാധക കമ്പനിയാണ്. വിശുദ്ധ ഖുർആൻ വ്യാഖ്യാനം, ഹദീസ് പഠനം, കർമശാസ്ത്രം, തസവുഫ്‌, ചരിത്രം, വിശ്വാസ ശാസ്ത്രം, അറബി സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ ബാവ മുസ്ലിയാർ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഡോ . ജമാലുദീൻ ഫാറൂഖി, മുഹമ്മദ് ബാഖവി പൂക്കോട്ടൂർ, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് . അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കാര്യവട്ടം ക്യാംപസിൽ നടക്കുന്ന ദേശീയ സെമിനാറിൽ
യു എ ഇ കോൺസുലർ ജനറൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എ . നിസാറുദീൻ, കാലിക്കറ്റ് സർവകലാശാല അറാബി വിഭാഗം പ്രൊഫസർ ഡോ. അബ്ദുൽ മജീദ്, ഡോ . താജുദീൻ മന്നാനി തുടങ്ങിയവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *