[News Exclusive] ചെന്നൈയിൽ ബംഗ്ലാദേശി പെൺകുട്ടികളെ കടത്തികൊണ്ടുവന്ന് ലൈംഗീക തൊഴിലാളികളാക്കുന്നതായി രക്ഷപെട്ട പെൺകുട്ടി.1 min read

ചെന്നൈ: ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ പെൺവാണിഭ റാക്കറ്റിൻ്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം പ്രിയ എന്ന യുവതി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പ്രണയം നടിച്ചും,ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതെന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രിയ ജനചിന്ത യോട് പറഞ്ഞു.ബംഗ്ലാദേശിയായ തന്നെ മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയത്. ലൈംഗിക വ്യാപാരത്തിലേക്ക് നിർബന്ധിച്ചു.

ഇവിടെ നിരവധി യുവതികൾ കബീറിന്റെയും,ഭാര്യ ഖയ്യറൂൻ നഹർ കബീറിന്റെ യും,സംഘത്തിന്റെയും കൈകളിൽ ബന്ധികളാണെന്നും,എതിർക്കുന്നവരെ മയക്കുമരുന്ന് നൽകിയും മർദിച്ചതും പീഡിപ്പിക്കുന്നതായി സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട പ്രിയ വിവരിച്ചു. റാക്കറ്റിൻ്റെ സൂത്രധാരനായ കബീറിന്റെ നിയന്ത്രണത്തിൽ മുപ്പതിലധികം പെൺകുട്ടികളുണ്ടെന്നും അവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണെന്നും അവർ വെളിപ്പെടുത്തി.കബീറിന് വേണ്ടി പെൺകുട്ടികളെ വശീകരിക്കുന്നതും, അവരെ വലയിലാക്കുന്നതും, ഇഗിതത്തിന് വഴങ്ങാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനും മുൻപിൽ നിൽക്കുന്നത് കബീറിന്റെ ഭാര്യ ഖയ്യറൂൻ നഹർ കബീറാണ്. പ്രണയിച്ചും,തൊഴിലും നൽകാമെന്ന ഇയാളുടെ വ്യാജവാഗ്ദാനങ്ങളിലാണ് പ്രിയയെപ്പോലെ പല പെൺകുട്ടികളും കബളിപ്പിക്കപ്പെട്ടത്.

കബീറും സംഘവും ഈ പെൺകുട്ടികളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ബ്ലാക്ക് മെയിൽ ചെയ്യാനും നിയമവിരുദ്ധമായ ആനുകൂല്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും പകരമായി പെൺകുട്ടികളെ വാഗ്ദാനം ചെയ്തുമാണ് ഇവർ ഉദ്യോഗസ്ഥരെ വലയിൽ വീഴ്ത്തുന്നതെന്നും പ്രിയ ആരോപിച്ചു. രോഗാവസ്ഥയിലും ആർത്തവ സമയത്തും പെൺകുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇവർ പ്രേരിപ്പിക്കുന്നു.ഇത് യുവതികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും,മാനസിക നില തെറ്റുന്ന നിലയിൽ യുവതികളെ എത്തിക്കുകയും ചെയ്യുന്നു. ഇത് കടുത്ത
മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.പെൺകുട്ടികൾ ഗർഭിണികളായ സന്ദർഭങ്ങളിൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയിരുന്നു.

പെൺവാണിഭം കൂടാതെ മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കലും കബീറിന് ഉണ്ടെന്ന് പ്രിയ വെളിപ്പെടുത്തി. വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി, മയക്കുമരുന്നും കള്ളപ്പണവും കടത്താൻ പെൺകുട്ടികളെ ഉപയോഗിച്ചു, ഇത് രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി തീരുകയാണ്.

നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടും , ത്രിപുര സ്വദേശിയായ കബീറിന് ഉദ്യോഗസ്ഥരുടെ മേലുള്ള ശക്തമായ സ്വാധീനം ഉപയോഗിച്ച് അറസ്റ്റിൽ നിന്ന് പലപ്പോഴും രക്ഷപ്പെടുന്നുണ്ട്.ചെന്നൈയിലെ ഹൃദയ ഭാഗമായ വടപളനിയിൽ, അധികാരികളുടെ മൂക്കിന് തുമ്പത്താണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്നത് .കബീറിന്റെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളും മൂലമാണെന്ന് മനസിലാക്കാം.

തന്റെ ഈ വെളിപ്പെടുത്തലുകളിൽ നിയമപാലകരുടെയും സർക്കാർ അധികാരികളുടെയും അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രിയ ആവശ്യപ്പെടുന്നു. ഈ പെൺവാണിഭ സംഘത്തെ ഇല്ലായ്മ ചെയ്യാൻ ശക്തമായ നിയമസംവിധാന ഇടപെടൽ ആവശ്യമാണ്‌. കബീറിന്റെ മുന്നിൽ സർവ്വതും അടിയറവ് വച്ച്, ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ കുടുങ്ങിക്കിടക്കുന്നപെൺകുട്ടികക്ക് നീതി ലഭ്യമാക്കണം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്, അവരുടെ പ്രവർത്തനങ്ങളെ തടയിടാൻ നിയമ സംവിധാനങ്ങളും, ബന്ധപ്പെട്ട അധികാരികളും ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രിയ കണ്ണീരോടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *