ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മം സുന്ദരമാക്കാനും തിളക്കം ഉള്ളതാക്കാനും മികച്ചതാണ് കാരറ്റ്. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാൻ കാരറ്റ് സഹായിക്കുന്നു.
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബര്‍ എന്നിവ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചര്‍മ്മത്തിലെ ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളുംമാറ്റാനും സഹായിക്കുന്നു.
കാരറ്റ് ഫേസ് മാസ്ക് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കാരറ്റിലെ വിറ്റാമിൻ എ അമിതമായ എണ്ണ പുറന്തള്ളുകയും ചര്‍മ്മത്തിലെ വിഷാംശം ഇല്ലാത്തതുമാക്കുകയും ചെയ്യുന്നു. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കാരറ്റ് ചര്‍മ്മത്തെ ജലാംശം നല്‍കുകയും അതിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്.
കാരറ്റ് മാസ്ക് ചര്‍മ്മത്തെ ആഴത്തില്‍ മോയ്സ്ചറൈസ് ചെയ്യുന്നു. കാരറ്റ് നീരില്‍ അല്പം തൈരും മുട്ടയുടെ വെള്ളയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാൻ സഹായിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്ത് തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.