ഡൽഹി :വെള്ളം, റേഷൻ ഇവ അടുത്ത 5വർഷംകൂടി സൗജന്യമാക്കും,ഏക സിവിൽകോഡ് നടപ്പാക്കും,6G നടപ്പിൽ വരുത്തും, കർഷകർക്കും,സ്ത്രീകൾക്കും, യുവാക്കൾക്കും, വമ്പൻ ഓഫറുമായി ബിജെപി യുടെ പ്രകടന പത്രിക പുറത്തിറങ്ങി.
ലഖ്പതി ദീദീ പദ്ധതി മൂന്ന് കോടി സ്ത്രീകള്‍ക്കായി വിപുലീകരിക്കുമെന്ന് പത്രികയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്ന് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പത്രിക പുറത്തിറക്കിയത്.
മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞ നദ്ദ, ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘മോദിയുടെ ഗ്യാരണ്ടി’ ‘എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്ന ഉറപ്പാണ്’ എന്ന് ആവർത്തിക്കുകയും ചെയ്തു. 14 ഭാഗങ്ങളിലായാണ് പ്രകടന പത്രിക.
അഴിമതിക്കാർക്കെതിരെ കൂടുതല്‍ കർശനമായ നടപടികള്‍ സ്വീകരിക്കും, മെട്രോ റെയില്‍ ശൃംഖല വിപുലീകരിക്കും, വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും, രാജ്യത്ത് ഇന്ധനവില കുറയ്ക്കും, അന്താരാഷ്ട്ര തലത്തില്‍ രാമായണ ഉത്സവം സംഘടിപ്പിക്കും, കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും, രാജ്യത്തെ വ്യവസായ ഹബ്ബാക്കി വികസനത്തിലേക്ക് നയിക്കും, തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കഴിഞ്ഞ പത്ത് വർഷം നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് മോദി പറഞ്ഞു. 6ജി സാങ്കേതിക വിദ്യയുടെ പ്രഖ്യാപനത്തെക്കുറിച്ചും പത്രികയിലുണ്ട്.