8/8/23
തിരുവനന്തപുരം :തലശ്ശേരിയിലെ കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ ഷംസീർ അനുവദിച്ചതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങള്‍ ഷംസീറേ ? ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നാണ് എംപി യുടെ ഫെയ്സ്ബുക് കുറിപ്പ്.
അടുത്ത മാസം നിര്‍മാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കര്‍ അറിയിച്ചിരുന്നു. മിത്ത് വിവാദങ്ങള്‍ക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തില്‍ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി
വി. മുരളീധരന്റെ ഫെയ്സ്ബുക് പോസ്റ്റ് പൂര്‍ണരൂപം:
“സ്പീക്കര്‍ എ.എൻ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി”
” മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങള്‍ ഷംസീറേ ?!.
ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?
ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കും.
സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവില്‍ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ’.