18/3/23
കൊച്ചി :കൊച്ചി നഗരത്തെ ശ്വാസം മുട്ടിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി ദേശീയ ഹരിത ട്രൈബ്യുണൽ. കൊച്ചി കോർപറേഷന് 100കോടി രൂപ പിഴയിട്ടു.തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം.ബ്രഹ്മപുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും NGT പറഞ്ഞു.
വായുവിലും, ചതുപ്പിലും മാരക വിഷത്തിന്റെ അംശം കണ്ടെത്തിയെന്ന ഗുരുതര കണ്ടെത്തലും NGT നടത്തി.
സർക്കാർ എന്തുകൊണ്ട് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും NGT ചോദിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ട്രൈബ്യുണൽ ഉത്തരവിൽ പറയുന്നു.
അതേസമയം ഇത്രയും തുക അടയ്ക്കാൻ സാധിക്കില്ലെന്നും, ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൊച്ചി മേയർ.M അനിൽകുമാർ അറിയിച്ചു.