പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയും,മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.1 min read

കൊൽക്കത്ത :മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായി ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. തെക്കൻ കൊൽക്കത്തയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. സിഒപിഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് കുറച്ചുകാലമായി സജീവമായിരുന്നില്ല.

1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിൽ ഭട്ടാചാര്യ ജനിച്ചത്. 1966-ൽ സിപി ഐ എമ്മിൽ പ്രാഥമിക അംഗമായി. 1968ല്‍ പശ്ചിമബംഗാള്‍ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ല്‍ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും 82ല്‍ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ല്‍ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *