ഉപതിരഞ്ഞെടുപ്പ് : നാളെ പ്രാദേശിക അവധി1 min read

 

തിരുവനന്തപുരം :ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (വാർഡ് 64), ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് (വാർഡ് 13), പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (വാർഡ് 06), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ (വാർഡ് 08) വാർഡുകളിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നാളെ  അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച (ഫെബ്രുവരി 23) രാവിലെ 10 മുതലാണ് വോട്ടെണ്ണൽ.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്കും മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *