തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ ശ്രീ. സാജിദിനെ 2020 ൽ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും, പിന്നീട് അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനീയറായി തരം താഴ്ത്തുകയും ചെയ്ത സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം യൂണിവേഴ്സിറ്റി ആക്ടിലെ 7 (3)വകുപ്പ് പ്രകാരം ഗവർണർ റദ്ദാക്കിയിരുന്നു.
2014 ൽ കാലിക്കറ്റ് സർവകലാശാല പർച്ചേസ് വിഭാഗം മുഖാന്തിരം നടന്ന ലോക്കൽ ഏരിയ നെറ്റ്‌വർക്ക് ഇൻസ്റ്റാലേ ഷനിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാ യിരുന്നു സാജിദിനെതിരായ സിൻഡിക്കേറ്റ് നടപടി. സ്റ്റോർസ് പർച്ചേസ് മാനുവൽ, ഫിനാൻഷ്യൽ കോഡ് എന്നിവയിലെ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷ നടപടി.
പരാതിക്കാരന്റെയും യൂണിവേഴ്സിറ്റി രജിസ്ട്രാറുടെയും വാദം കേട്ട ഗവർണർ, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയർ തസ്തികയിൽ തുടർന്നിരുന്നെങ്കിൽ ലഭിക്കുന്ന എല്ലാ സാമ്പത്തിക- സർവീസ് ആനുകൂല്യങ്ങളും നൽകാൻ ഉത്തരവിടുകയായിരുന്നു.
യൂണിവേഴ്സിറ്റി കൈക്കൊള്ളുന്ന ചട്ട വിരുദ്ധ നടപടികൾ റദ്ദാക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് അധികാരമുണ്ട്. പ്രസ്തുത ഉത്തരവ് നടപ്പിലാക്കാൻ വി സി ബാധ്യസ്ഥമാണ്. എന്നാൽ മുൻ വിസി ഡോ:ജയരാജ് വിളിച്ചു ചേർത്ത അവസാന സിൻഡിക്കേറ്റ് യോഗത്തിൽ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസലിൽ നിന്നുള്ള നിയമോപദേശം സ്വീകരിച്ചുകൊണ്ട് ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു . പ്രതിപക്ഷത്തെ 5 സിൻഡിക്കേറ്റ് അംഗ ങ്ങളുടെ വിയോജിപ്പോടുകൂടിയാണ് വിസി സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ചത്. അദ്ദേഹം കാലാവധി പൂർത്തിയാക്കി സർവകലാശാലയിൽ നിന്നും പടിയിറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവിൽ ഒപ്പുവച്ചത്.
ചാൻസിലർ കൂടിയായ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കാൻ
വിസമ്മതിക്കുന്ന സമിതികളെ സസ്പെൻഡ് ചെയ്യാനോ നീക്കം ചെയ്യാനോ ബദൽസംവിധാനം ഏർപ്പെടുത്തുവാനോ ഉള്ള കർശ വകുപ്പുകൾ സർവ്വകലാശാല നിയമത്തിലുണ്ട്. എന്നാൽ ഗവർണറുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യത പെട്ട വിസി തന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറു കയായിരുന്നു.
ഗവർണറുടെ ഉത്തരവിനെതിരെ സർവ്വകലാശാല കോടതിയെ സമീപിക്കുന്നത് ഇത് രണ്ടാം തവണയാണ്. സർവീസിൽ നിന്നും പിരിച്ചുവിട്ട കലാമണ്ഡലം കല്പിത സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസറെ തിരികെ സർവിസിൽ പ്രവേശിപ്പി ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉത്തരവിട്ടുവെങ്കിലും യൂണിവേഴ്സിറ്റി അഭിഭാഷകന്റെ നിയമോപദേശപ്രകാരം ഗവർണറുടെ ഉത്തരവിനെ അന്നത്തെ വൈസ് ചാൻസറായിരുന്ന ടി. കെ. നാരായണൻ ഹൈ ക്കോടതിയിൽ ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു. ഗവർണർ സർക്കാർ പോര് ആരംഭിക്കുന്നതിന് ഇതൊരു നിമിത്ത മായിരുന്നു. സർക്കാർ ഇടപെട്ട് ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുവാൻ ശ്രമിച്ചുവെങ്കിലും സർക്കാരിന്റെ ശ്രമം വിഫലമായി. അതേ അഭിഭാഷകന്റെ നിയമമോപദേശപ്രകാരമാണ് ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയും ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുന്നത്.