വെറ്ററിനറി വിസി യുടെ സസ്പെൻഷൻ:സർക്കാരിന് തിരിച്ചടി, ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു1 min read

 

കൊച്ചി :ജെ.എസ്. സിദ്ധാർഥ് മരണപ്പെട്ടതിനതുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ: എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഗവർണറുടെ
സസ്പെൻഷൻ ഉത്തരവ് നിയമപ രമായി ചോദ്യം ചെയ്യില്ലെന്ന് മാധ്യമങ്ങളോട് വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നുവെങ്കിലും സർക്കാരിൻറെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുകയായിരുന്നു. പ്രസ്തുത ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

വിസി യെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി ഫയൽ ചെയ്തിരുന്നത്. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

ഡോക്ടർ കെ.എസ്. അനിലിനാണ് ഇപ്പോൾ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽ കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *