വാഹനങ്ങളിലെ തീ പിടിത്തം വ്യാപകമാകുന്ന കാരണം, വണ്ടുകളെക്കുറിച്ച്‌ പഠിക്കാന്‍ കെഎഫ്‌ആര്‍ഐ1 min read

തിരുവനന്തപുരം: വാഹനങ്ങളില്‍ തീപിടിത്തം പതിവായതോടെ ഇന്ധനക്കുഴലുകളില്‍ ദ്വാരങ്ങളുണ്ടാക്കുന്ന ചെറു വണ്ടുകളെക്കുറിച്ച്‌ പഠിക്കാന്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്‌ആര്‍ഐ).അംബ്രോസിയ ബീറ്റില്‍സ് വിഭാഗത്തില്‍പ്പെട്ട വണ്ടുകള്‍ പെട്രോളിലെ എഥനോളിനോടാണ് ആകര്‍ഷിക്കപ്പെടുന്നതെന്നാണ് ഇതൊരു കാരണമെന്നാണ് പ്രധാനമായ അനുമാനം.

ഇതുകാരണം ഇന്ധനച്ചോര്‍ച്ചയും തീ പിടിക്കാനുമുള്ള സാധ്യതയും  കൂടുതലാണ്. ടാങ്കില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന റബ്ബര്‍ പൈപ്പുകളെയാണ് വണ്ടുകള്‍ ഈ രീതിയിൽ ഇരയാക്കുന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ധന പൈപ്പുകളിലെ ദ്വാരം കണ്ടെത്തിയതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് ഗതാഗത വകുപ്പ് പ്രത്യേക ഫോറന്‍സിക് സംഘത്തിനും രൂപം നല്‍കിയിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *