8/9/23
കോട്ടയം :ആവേശം നിറച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയംകൊയ്തു.നിലവിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 36454വോട്ടുകൾക്കാണ് വിജയിച്ചത്.
പ്രചാരണത്തിൽ മുന്നിൽ നിന്നിരുന്നൂവെങ്കിലും വോട്ടെണ്ണലിൽ ഒരിടത്തുപോലും ലീഡ് ഉണ്ടാക്കാൻ ജയിക്കിനായില്ല. കോട്ടയത്തിന്റെ മന്ത്രി വാസവന്റെ ബൂത്തിൽ പോലും ചാണ്ടി ഉമ്മൻ ലീഡ് നേടി. അങ്ങനെ അച്ഛനോടും മകനോടും തോൽക്കുന്ന വ്യക്തിയായി ജെയ്ക്ക് മാറി.
ബിജെപി ചിത്രത്തിൽ പോലും ഇല്ലായിരുന്നു. ഒടുവിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 6000ൽ താഴെ വോട്ടുകൾ മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ. രാഷ്ട്രീയമായി ബിജെപി വിശദീകരണം നൽകേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.