ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവ്വമായനൈപുണ്യവും പുലർത്തിയിരുന്ന ശ്രീനാരായണഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനായിരുന്നുചാവർകോട്ടു കൊച്ചു ചെറുക്കൻവൈദ്യർ. തലമുറകളായി വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്ന ഒരുപ്രസിദ്ധ കുടുംബത്തിലാണ് കൊച്ചുചെറുക്കൻ വൈദ്യരുടെ ജനനം. ചിറയിൻകീഴ്താലൂക്കിൽപനയറ എന്നദേശത്ത് പ്രസിദ്ധനായ കൊച്ചുശങ്കരൻ വൈദ്യരുടെ പുത്രനായികൊല്ലവർഷം 1019 കുംഭം 5-ാം തീയതിജനിച്ചു.വൈരവൻ എന്നാണ് അച്ഛൻനാമകരണം ചെയ്തതെങ്കിലും ഓമനപ്പേരായി എല്ലാവരുംവിളിച്ചുവന്നത് കൊച്ചു ചെറുക്കൻഎന്നാണ്. അത് യഥാർത്ഥനാമധേയത്തെക്കാൾ പ്രചാരത്തിൽ വരികയുംചെയ്തു.അഞ്ചാമത്തെ വയസ്സിൽതന്നെ ശങ്കരൻവൈദ്യർ മകനെ എഴുത്തിനിരുത്തി. കൊച്ചുചെറുക്കൻ്റെ ഒരുമാതുലനായിരുന്ന കൈതക്കോണത്തു കൊച്ചപ്പിവൈദ്യരായിരുന്നുഗുരുനാഥൻ. ഏഴാമത്തെ വയസ്സിൽ കൊച്ചുചെറുക്കൻ പരവൂർ – പൊഴിക്കര ഗോവിന്ദനാശാൻ്റെശിഷ്യത്വം സ്വീകരിച്ചു.അദ്ദേഹത്തിൽ നിന്നാണ് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചത്.കൊച്ചു ചെറുക്കൻ വൈദ്യർ ചികിത്സാപദ്ധതിയിൽ പ്രായോഗിക പരിശീലനം നേടിയത് സ്വപിതാവിൽനിന്നാണ്. വളരെചെറുപ്പത്തിലേ രോഗനിർണ്ണയത്തിൽ അസാധാരണമായ വാസനാവൈഭവമുള്ള ആളായിരുന്നു.കൊച്ചുചെറുക്കൻ വൈദ്യർ .മൃഗയാവിനോദത്തിലുംകുതിര സവാരിയിലും വൈദ്യർക്ക് വലിയ ഭ്രമമായിരുന്നു.കൊച്ചുചെറുക്കൻവൈദ്യരുടെ ചെറുപ്പകാലത്ത് ചാവർകോട്ടുപ്രദേശത്തിൻ്റെ സിംഹഭാഗവുംവനപ്രദേശമായിരുന്നു. വൈദ്യരുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു 1890-ൽ ശ്രീ നാരായണ ഗുരുസ്വാമിയുമായുണ്ടായ കൂടിക്കാഴ്ച ആ ഗുരുശിഷ്യബന്ധം നാൾക്കുനാൾ പുഷ്ടിപ്പെടുകൊണ്ടിരുന്നു. ശ്രീനാരായണ ഗുരുവിൻ്റെ അദ്ധ്യക്ഷതയിൽ അരുവിപ്പുറംശിവക്ഷേത്രത്തിൽവച്ച് 1904 ഫെബ്രുവരി 12 ന് നടന്ന എസ്.എൻ.ഡി.പി യോഗത്തിൻ്റെ പ്രഥമസമ്മേളനത്തിൽ ഗുരുദേവൻ്റെ ആജ്ഞാനുസരണം ആധ്യക്ഷ്യം വഹിച്ചത് ചാവർകോട്ടു കൊച്ചുചെറുക്കൻ വൈദ്യരായിരുന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാൻ അവതരിപ്പിച്ച ചരിത്രപ്രധാനമായ പ്രഥമ റിപ്പോർട്ടിൽ മൂന്നിടത്ത് വൈദ്യരുടെ സേവനങ്ങളെ മുക്തകണ്ഠംപ്രശംസിച്ചു. അരുവിപ്പുറം ധർമ്മകാര്യങ്ങളുടെ നടത്തിപ്പിന് നിർലോഭമായി സംഭാവനചെയ്തവരിൽ വൈദ്യരായിരുന്ന പ്രഥമഗണനീയൻ.നാലു തവണകളായി രണ്ടായിരത്തിഎഴുന്നൂറ്റിഅമ്പത്തിയഞ്ച് പണം അദ്ദേഹം സംഭാവനചെയ്തു.എസ്.എൻ.ഡി.പി.യോഗത്തിനു ആദ്യംലഭിച്ചഏറ്റവുംവലിയ സംഭാവനയായ ആയിരംരൂപയും വൈദ്യരുടേതായിരുന്നു.കൊച്ചു ചെറുക്കൻവൈദ്യരായിരുന്നു എസ്.എൻ.ഡി.പി.യോഗത്തിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റ്.തികച്ചുംധർമ്മ ചികിത്സാ തത്പരനായിരുന്ന കൊച്ചുചെറുക്കൻ വൈദ്യർ. ചികിത്സാവൈദഗ്ദ്ധ്യത്തിന് വൈദ്യർക്ക് പലപരിതോഷികങ്ങളും ലഭിച്ചിരുന്നു.1891-ൽ ആറ്റിങ്ങൽ മൂത്തകോയിത്തമ്പുരാൻ തിരുമനസ്സിന് വലിയൊരു ആലസ്യം ഉണ്ടായി അത് ചികിത്സിച്ചു ഭേദപ്പെടുത്തിയത് വൈദ്യരാണ്. അതിനു വൈദ്യർക്ക് ചിലപാരിതോഷികങ്ങൾ ലഭിക്കുകയുണ്ടായി.1902-ൽ വിശ്വവിശ്രുതനായ ചിത്രകാരൻ കിളിമാനൂർ കൊട്ടാരത്തിലെ രാജാ രവിവർമ്മ കോയിത്തമ്പുരാൻ്റെ നയനരോഗം ഏതാനുംനാൾ കൊച്ചു ചെറുക്കൻവൈദ്യർ കിളിമാനൂർ കൊട്ടാരത്തിൽ താമസിച്ച് തമ്പുരാനെ ചികിത്സിച്ചു രോഗംഭേദപ്പെടുത്തിയതിന് വൈദ്യർക്ക് രത്‌നഖചിതമായ ഒരുമോതിരവും കസവു വേഷ്ടിയും മറ്റുംസമ്മാനിക്കുകയുണ്ടായി തമ്പുരാൻ. അക്കാലത്ത് ഹരിപ്പാട്ടു മൂത്തകോയിത്തമ്പുരാൻ തിരുമനസിലെ സന്നിധിയിൽ പോയി അഷ്ടാംഗഹൃദയംഅഭ്യസിക്കണം എന്നുള്ളതുപോലെ ചാവർകോട്ടുപോയി ചികിത്സ പരിശീലിക്കണംഎന്നുള്ളതും വൈദ്യ വിദ്യാർത്ഥികളുടെ ഇടയിൽമിക്കവാറും ഒരു നിയമമായിരുന്നതിനാൽ വൈദ്യർക്ക് ജാതിമതഭേദമന്യേ അനവധിശിഷ്യന്മാർ ഉണ്ടായിരുന്നു. ഹരിപ്പാട്ടു മൂത്തകോയിത്തമ്പുരാൻ തിരുമേനിയെ സ്വന്തംഗുരുവിനെപ്പോലെ ബഹുമാനിച്ചിരുന്നു. കൊച്ചുചെറുക്കൻ വൈദ്യരുടെപുത്രൻ ശ്രീമൂലംപ്രജാസഭാഅംഗ മായിരുന്നശങ്കരൻവൈദ്യൻ ( കുഞ്ചുകിട്ടൻ), സഹോദരിപുത്രൻ പാരിപ്പള്ളി, കണ്ണങ്കോട് ബംഗ്ലാവിൽ , ശ്രീമൂലംപ്രജാസഭാഅംഗവും എസ്.എൻ.ഡി.പി.ദേവസ്വം സെക്രട്ടറിയുമായിരുന്ന ശ്രീ നാരായണഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യൻ ചാവർകോട്ടുകുഞ്ഞുശങ്കരൻവൈദ്യൻ എന്നിവരെ ആയുർവേദംപഠിപ്പിച്ച് പേരെടുത്ത ഭിഷഗ്വരന്മാരാക്കിത്തീർത്തത് ഹരിപ്പാട്ടു മൂത്തകോയിത്തമ്പുരാനാണെന്നകാര്യവും സ്മരണീയമാണ്. വൈദ്യരുടെചാവർകോട്ടു മേടയിൽവീട്ടീൽ ശ്രീനാരായണഗുരുസ്വാമി നിരവധിതവണവന്നു താമസിക്കുകയും ചെയ്തിട്ടുണ്ട്. തികച്ചുംധർമ്മചികിത്സാ തത്പരനായിരുന്ന കൊച്ചുചെറുക്കൻവൈദ്യർ വൈദ്യവൃത്തിയിലൂടെയല്ല, കാർഷിക വൃത്തിയിലൂടെയാണ് വലിയ ധനാഢ്യനായിത്തീർന്നത്. കാട്ടുമൃഗങ്ങളുടെ സ്വൈര വിവാഹാരഭൂമിയായിരുന്ന ചാവർകോട്ടു – വേങ്കോടു വനപ്രദേശങ്ങൾ വെട്ടിത്തെളിച്ച് 300 ഏക്കർ സ്ഥലത്ത് ഫലവൃക്ഷങ്ങൾ നട്ടുവളർത്തി, വലിയൊരു കൃഷിത്തോട്ടമാക്കിയത് അദ്ദേഹമാണ്. തൻ്റെ തോട്ടകൃഷിയിലെ വിളവുകളിൽനിന്നാണ് വൈദ്യർധാരാളംധനം സമ്പാദിച്ചത്. തൻ്റെഅച്ഛൻ്റെസഹോദരിയുടെ മകൾകന്നിയെയാണ് വൈദ്യർവിവാഹംകഴിച്ചത്.നാരായണി, കുഞ്ഞമ്മ, ശങ്കരൻവൈദ്യർ (കുഞ്ചുകിട്ടൻ ), പാർവ്വതി, കേശവൻ (കുഞ്ചുവൈദ്യൻ ) എന്നീഅഞ്ച് മക്കൾ. ആ ദാമ്പത്യ ജീവിതംഅധികകാലം നീണ്ടുനിന്നില്ല1875-ൽ ഭാര്യ കന്നിഅന്തരിച്ചു. തുടർന്ന് കന്നിയുടെ ഇളയ സഹോദരി തിരുതയെ വൈദ്യർവിവാഹംചെയ്തു.തിരുതയിൽ വൈദ്യർക്ക് കുഞ്ഞുകൃഷ്ണൻ, വേലായുധൻ, മാർത്താണ്ഡൻ, പത്മനാഭൻ ,മാധവൻകുട്ടി ,വല്ലി എന്നിങ്ങനെആറുമക്കൾ.1079 കർക്കിടക്കം 28-ാം (1904 ആഗസ്റ്റ് 13 )തീയതി കൊച്ചു ചെറുക്കൻവൈദ്യർ അന്തരിച്ചു. വൈദ്യരുടെ ദേഹവിയോഗത്തിൽ വിലപിച്ചു കൊണ്ട് മഹാകവി കെ.സി കേശവപിള്ളഎഴുതിയചരമശ്ലോകം.. “കഷ്ടം! ‘കൊച്ചു ചെറുക്കനെ ‘ന്നു പുകൾകൊണ്ടീടും ഭിഷഗ്വരനെ – ന്നിഷ്ടൻഭൂമിതലംവെടിഞ്ഞകഥകേട്ടൊ ട്ടേറെഞ്ഞെട്ടുന്നു, ഞാൻ,
പുഷ്ടശ്രീയൊടു മേലുമിങ്ങുസുഖമായ് മേവിടുമിദ്ധന്യനാം ശിഷ്ടാത്മാചിരമെന്നുലാലസമൂലോച് ഛിന്നമായ്ത്തീർന്നിതാ!
2024-08-12