16/9/22
തിരുവനന്തപുരം :ലഹരിയെ പ്രതിരോധിക്കാൻ നടാകെ ഒരുമിച്ച് അണിനിരക്കണമെന്ന് . ലഹരി സാമൂഹ്യ വിപത്താണ്. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. യുവജനങ്ങളിലാണ് അധികം. സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം ലക്ഷ്യം പൂര്‍ണമാകില്ല. മയക്കു മരുന്ന് വിപത്തിനെതിരെ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 2 വരെ തീവ്ര പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിനിമ, സീരിയല്‍, കായിക മേഖലയിലുള്ളവര്‍ പങ്കാളികളാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പറഞ്ഞു. വിവിധ തലങ്ങളില്‍ സമിതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.