17/8/22
തിരുവനന്തപുരം :ഇന്ന് ചിങ്ങം 1. കർഷക ദിനം. കൃഷി എന്നത് നമ്മുടെ സംസ്കാരമാണ്. മലയാളിയുടെ ജീവന്റെ തുടിപ്പാണ് കൃഷി.
പൊന്നോണം വിരുന്നെത്തുന്ന മാസമാണ് ചിങ്ങം. കേരളത്തിന്‍റെ മുറ്റത്ത് പൂക്കളം നിറയുന്ന കാലം. കര്‍ക്കടകം നല്‍കിയ ഇല്ലായ്മകളെ ഈ പൊന്നിന്‍ ചിങ്ങപ്പുലരിയിലൂടെ മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷ നല്കുന്ന മാസം. കര്‍ഷക ദിനമാണ് ചിങ്ങം ഒന്ന്. വയലുകളില്‍ സമൃദ്ധിയുടെ കാഴ്ചകള്‍ നിറയേണ്ട സമയം. ഇക്കുറി പക്ഷേ കള്ളകര്‍ക്കിടകം കര്‍ഷകനെ ചതിച്ചു. നഷ്ടങ്ങളുടെയും, കണ്ണീരിന്റെയും കഥയാണ് കർഷകന് പറയാനുള്ളത്.
വിളവിറക്കാന്‍ ഇനിയുള്ള നല്ല നാളുകള്‍ക്കായി മണ്ണൊരുക്കും കര്‍ഷകന്‍. ഞാറ്റുപാട്ടിന്‍റെ ഈരടിയില്‍ മണ്ണറിഞ്ഞ് കൃഷിയിറക്കും. ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ച് പോകല്‍ കൂടിയാണ് ചിങ്ങം കര്‍ഷകന്. ചിങ്ങമാസത്തിന്‍റെ അവസാന നാളുകളിലാണ് ഇക്കുറി തിരുവോണമെത്തുന്നത്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ പൂക്കളും നാട് നിറയെ വിടരുന്നുണ്ട്.കർഷകന്റെ നിറഞ്ഞ പുഞ്ചിരി മലയാളി സ്വപ്നം കാണുന്നു.
കർഷക ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ. പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുമെന്ന് മന്ത്രി പി. പ്രസാദ്പറഞ്ഞു. വലിയ നിലങ്ങളിലല്ല, ചെറിയ മുറ്റത്ത് പോലും കൃഷി ചെയ്യാൻ ശ്രമിക്കും, ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി നേരിട്ട് പച്ചക്കറികൾ സംഭരിക്കും. നേന്ത്രകുലയിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള പദ്ധതിക്കും തുടക്കമാകും.