6/5/23
തിരുവനന്തപുരം :കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം.സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യം വികസനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഈ താല്‍പര്യം നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ആഗ്രഹിക്കുന്നു.
സര്‍ക്കാറിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാകുമെന്നാണ് അവര്‍ നോക്കുന്നത്. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറം കെടുത്താനാണ് ശ്രമം. ആ പൂതിയൊന്നും ഏശില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെട്ടിപ്പൊക്കുന്ന ആരോപണങ്ങഹ ജനം വിശ്വസിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിനെ ഈ ദുഃസ്ഥിതിയില്‍ എത്തിച്ചത് അവര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ല. വികസനം തടയാന്‍ യു.ഡി.എഫും ബി.ജെ.പിയും ഒരേ മാനസികാവസ്ഥയിലൊണെന്നും മുഖ്യമന്ത്രി പറഞ്ഞു.