ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത വിധിക്കെതിരായുള്ള റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയയ്ക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവ്1 min read

 

തിരുവനന്തപുരം :ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാ ക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഫയൽ ചെയ്ത റിട്ട് ഹർജ്ജിയിൽ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ്,ജസ്റ്റിസ് വി. ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

മുഖ്യമന്ത്രി ഉൾപ്പടെ പതിനേഴു മന്ത്രിമാരെയും, ലോകയുക്തയെയും, ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയാണ്   ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.

ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുത(മെയിന്റനബിലലിറ്റി )ഉണ്ടെന്നും,നിധിയിൽ നിന്നും തുക അനുവദിച്ചതിൽ ഗുരുതരമായ കൃത്യവിലോപം നടന്നി ട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹർജ്ജി നിലനിൽക്കില്ലെന്നാണ് ലോകായുക്ത ജസ്റ്റിസ്  സിറിയക്ജോസഫിന്റെ വിധിന്യായം. എന്നാൽ ഹർജ്ജിക്ക് സാധുത (മെയിന്റനബിലിറ്റി)
തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുൾ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ-ഉൽ റഷീദും,ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹർജ്ജി തള്ളിയത്.

പരാതി ആദ്യം പരിഗണിച്ച മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ഫുൾ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹർജ്ജി വീണ്ടും  മൂന്ന് അംഗ ബെഞ്ച് സാധുതയില്ലെന്ന് കണ്ടെത്തിയത്
നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും,  ഉപലോകയുക്തമാരായ രണ്ടുപേരും ഹർജ്ജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ MLA യുടെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പങ്കെടുത്തതും, ഓർമ്മക്കുറിപ്പുകൾ എഴുതിയതും നീതിന്യാ യപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നുംഈ സാഹചര്യത്തിൽ ലോകായുക്ത വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹജ്ജി  ഫയൽ ചെയ്തിട്ടുള്ളത്.

ദുരിതാശ്വാസനിധിയിൽ ദുർവിനിയോഗം നടന്നതായി കണ്ടെത്തിയ ലോകാ യുക്ത തന്നെ മന്ത്രിസഭാ നടപടിയിൽ സ്വജന പക്ഷപാതം നടന്നിട്ടില്ലെന്ന് പറയുന്നതിൽ നീതീകരണമില്ലെന്നും,ഉപലോകയുക്തമാരെ പറ്റി വ്യക്തിപരമായ പരാമർശമുള്ളതിനാൽ വിചാരണ വേളയിൽ ആവശ്യമെങ്കിൽ രണ്ട് ഉപലോകയുക്തമാരെയും എതിർകക്ഷികളാ ക്കുവാൻ അനുവാദം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

ഹർജ്ജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ
ജോർജ് പൂന്തോട്ടമാണ് കോടതിയിൽ ഹാജരാ യത്.
*പരാതി*
——————-
അന്തരിച്ച മുൻ എൻ. സി.പി.നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ MLA രാമചന്ദ്രൻ നായരുടെ മകന് PWD വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ ജോലിക്ക് പുറമെ കുടുംബത്തിന്റെ ബാങ്ക് വായ്പ കുടിശ്ശിക അടയ്ക്കാൻ
8.6ലക്ഷം രൂപയും, CPM സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപെട്ട സിവിൽ പോലിസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും മന്ത്രിസഭകുറിപ്പ് കൂടാതെ ഔട്ട്‌ ഓഫ് അജണ്ടയായി ദു രിതാശ്വാസ നിധിയിൽ നിന്നും നേരിട്ട് അനുവദിച്ചത് ചട്ട വിരുദ്ധവും സ്വജനപക്ഷപാതവുമാണെന്നാണ് ഹർജ്ജിക്കാരന്റെ പരാതി.

ഒന്നാം പിണറായി സർക്കാറിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാ ക്കണമെന്ന് 2018 ൽ ലോകയുക്തയിൽ ഫയൽ ചെയ്ത lഹർജ്ജിയിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിച്ച് മറ്റുള്ളവർആരും നിലവിൽ മന്ത്രിമാരല്ല.
ലോകയുക്തയ്ക്ക് വേണ്ടി എതിർ കക്ഷിയായ രജിസ്ട്രാർക്കാണ് നോട്ടീസ് അയക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *