29/3/23
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകയുക്തയിൽ ഫയൽ ചെയ്ത ഹർജിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹർജിക്കാരൻ ലോകായുക്തയിൽ സമർപ്പിച്ച പരാതിയിൽ വെള്ളിയാഴ്ച വാദം കേൾക്കും. അന്ന് ഹർജ്ജിയിൽ വിധി പുറപ്പെടുവിക്കുവാനോ ലോകയുക്തയുടെ നിലപാട് അറിയിക്കാനോ സാധ്യതയുണ്ട്. ലോകായു ക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും, ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഈ ബെഞ്ച് തന്നെയാണ് K. T. ജലീലിനെതിരായ വിധി പ്രഖ്യാപിച്ചതും. 2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹാർജ്ജിയിൽ 2022 മാർച്ച് 18 നാണ് വാദം പൂർത്തിയായത്. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം
ആർ.എസ്.ശശികുമാറാണ് ഹർജിക്കാരൻ.