മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗവുമായി ബന്ധപ്പെട്ട ഉപ ഹർജ്ജി:ഉപലോകയുക്തമാരെ ഒഴിവാക്കണമെന്ന പരാതിയിൽ ഗവർണർ നിയമോപദേശം തേടുന്നു, ലോകായുക്തയിൽ ഉപഹർജ്ജി പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് ഹർജിക്കാരൻ ആർ. എസ്. ശശികുമാർ1 min read

11/9/23

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജ്ജി യിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാരെ വിധിപറയുന്നതിൽ നിന്നും ഒഴിവാക്കണമെന്നും, ലോകായുക്തയുടെ നിയമനാധികാരി എന്ന നിലയിൽ ഹർജ്ജി മറ്റൊരു സംസ്ഥാന ലോകയുക്തയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹർജ്ജി ക്കാരനായ ആർ.എസ്. ശശികുമാർ ഗവർണർക്ക് നൽകിയ പരാതിയിൽ നിയമോപദേശം തേടുന്നു. നിയമഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഗവർണർ പരാതിയിൽ മേൽനടപടികൾ സ്വീകരിക്കുക.

ജസ്റ്റിസ് ഹാറൂൺ അൽ റഷീദും, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫും ഹർജ്ജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സിപിഎം മുൻ എംഎൽഎയുടെ ജീവചരിത്ര പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവരുടെ ഉത്തരവ് നീതിപൂർവ്വവും നിഷ്പക്ഷവും ആകില്ലെന്നും, ലോകായുക്തയുടെ ഔന്നിത്യവും ധാർമ്മി കതയും ഇവർ നഷ്ടപ്പെടുത്തിയെന്നു മാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി, ഉപലോകയുക്തമാരെ ഉത്തരവ് പറയുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി ക്കാരൻ ലോകാ യുക്തയിൽ സമർപ്പിച്ച ഉപഹർജി ഒരാഴ്ച പിന്നിട്ടിട്ടും കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ രജിസ്ട്രി തയ്യാറായിട്ടില്ല.

സാധാരണ ഹർജ്ജി ഫയൽ ചെയ്യുന്ന ദിവസം തന്നെ പരാതിയിൽ നമ്പർ നൽകുകയാണ് പതിവ്. നമ്പർ നൽകാതെവന്നാൽ ഉപഹർജ്ജി കോടതിയുടെ പരിഗണനയിൽ നിന്നും ഒഴിവാകും.

കഴിഞ്ഞ ആഗസ്റ്റ് 11നാണ് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഹർജ്ജിയിൽ അവസാന വാദം കേട്ടത്.ഹർജ്ജിയിൽ വാദം പൂർത്തിയാക്കി ഹർജ്ജി ഉത്തരവിനായി മാറ്റിയിട്ട് ഇപ്പോൾ ഒരുമാസം പിന്നിട്ടു.

ദുരിതാശ്വാസനിധിയിൽ നിന്നും അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജ്ജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ
MLA, കെ കെ. രാമചന്ദ്രൻ നായർ പഠിക്കുന്നകാലം മുതൽ തങ്ങളുടെ ആത്മാർഥ സുഹൃത്ത് ആയിരുന്നുവെന്നും വിദ്യാർഥി രാഷ്ട്രീയത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നതാ യും ഓർമ്മകുറിപ്പിൽ ഇരുവരും പറഞ്ഞിട്ടുണ്ട്

ഉത്തരവിനായി മാറ്റിവച്ചിരിക്കുന്ന ഹർജ്ജികളിൽ, ഉത്തരവ് വരുന്നതിനു മുൻപ് വരെ ഉപഹർജ്ജി നൽകാൻ പരാതിക്കാരന് നിയമപരമായി അവകാശമുണ്ടെന്നും ആസൂത്രിതമായാണ് ഉപഹർജ്ജി പരിഗണിക്കാൻ വിസമ്മതിക്കുന്നതെന്നും
ഹർജ്ജിക്കാരൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *