1/8/23
കൊച്ചി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട ലോകായുക്ത നടപടി ചോദ്യം ചെയ്തത് ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാർ ലോകായുക്ത രജിസ്ട്രാറെ എതിർ കക്ഷിയാക്കി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി.
പരാതി പരിശോധിക്കുമ്പോൾ ലോകായുക്തയും ഉപലോകയുക്തയും തമ്മിൽ അഭിപ്രായഭിന്നതയു ണ്ടായാൽ മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഏത് വിഷയത്തിലാണ് അഭിപ്രായഭിന്നതയെന്ന് ഉത്തരവിൽ വെളിപ്പെടുത്തേണ്ടതില്ല.എന്നാൽ നേരത്തെ മൂന്ന് അംഗ ബെഞ്ച് പരാതിയുടെ സാധുത മാത്രമാണ് പരിശോധിച്ചു തീർപ്പാക്കിയത്.
മൂന്ന് അംഗ ബെഞ്ച് പരിശോധിച്ചു് തീർപ്പുകല്പിച്ച കേസിന്റെ സാധുത
(maintainability) സംബന്ധിച്ച് പുന: പരിശോധന പാടില്ലെന്ന ഹർജിക്കാരന്റെ വാദം ഹൈക്കോടതി ശരി വച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഏഴിനാണ് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഹർജ്ജി ഹൈക്കോടതിയുടെ പരിഗണനയിലാ യതുകൊണ്ട് ലോകായുക്തയിൽ കേസിന്റെ വാദം ഹർജ്ജിക്കാരന്റെ അപേക്ഷ പ്രകാരം നീട്ടി വയ്ക്കുകയായിരുന്നു.
ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ മൂന്ന് അംഗ ബെഞ്ചിന് മുൻപാകെ ഹർജ്ജിക്കാരൻ ഹാജരാവുമെന്ന് അറിയിച്ചു.