3/6/23
തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് തിങ്ക ളാഴ്ച്ച 12 മണിക്ക് വാദം കേൾക്കും.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹരൂൺ ഉൽ റഷിദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് വാദം കേൾക്കുന്നത്.
ഹർജ്ജിയിൽ തുടർ വാദം കേൾക്കുന്നത് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്ത് ഫയൽ ചെയ്തിരിക്കുന്ന ഹർജ്ജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജൂൺ 7 ന് വാദം കേൾക്കുന്നതുകൊണ്ട് ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ അഡ്വ. സുബൈർകുഞ് മുഖേന ലോകയുക്ത യിൽ ഇന്ന് അപേക്ഷ നൽകി.
ദുരിതാശ്വാസ നിധി യുടെ ദുരുപയോഗം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് പ്രസ്തുത വിഷയം വീണ്ടും അന്വേഷണത്തിന് മൂന്ന് അംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ആരോപിച്ചാണ് ഹർജ്ജിക്കാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.