12/4/23
തിരുവനന്തപുരം :ദുരിതശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ പരാതികാരൻ ആർ. എസ്. ശശികുമാർ നൽകിയ റിവ്യൂ ഹർജി ലോകയുക്ത തള്ളി.
പരാതിക്കാരൻ അനാവശ്യ തിടുക്കം കാണിക്കുന്നു, കേസ് ഫുൾ ബഞ്ച് തന്നെ പരിഗണിക്കും, വിധി പറയാനുള്ള കാലതാമസം സുപ്രീം കോടതി വരെ വരുത്തിയിട്ടുണ്ട്. വിശദമായ ഉത്തരവ് പിന്നെ ഉണ്ടാകുമെന്നും ലോകയുക്ത വ്യക്തമാക്കി.ഇതോടൊപ്പം ഹർജിക്കാരൻ ആവശ്യപ്പെട്ട ഭിന്നഭിപ്രായം രേഖപെടുത്തിയ ജഡ്ജി ആരാണെന്ന ആവശ്യത്തിലേക്ക് കടക്കുക പോലും ചെയ്തില്ല.
കഴിഞ്ഞ മാര്‍ച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് ആര്‍ എസ് ശശികുമാര്‍ റിവ്യുഹര്‍ജി നല്‍കിയത്. 2019ല്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ട ശേഷം കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ശശികുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമുണ്ടോയെന്നും, പരാതിയില്‍ കഴമ്പുണ്ടോ എന്ന് സംശയിച്ചാണ് രണ്ടംഗ ബെഞ്ച് ഹര്‍ജി ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഉച്ചയ്‌ക്ക് രണ്ടരയ്ക്ക് ലോകായുക്ത ഫുള്‍ ബെഞ്ചും കേസ് പരിഗണിക്കും
അതേസമയം പ്രതീക്ഷിച്ച വിധിയാണ് ലോകയുക്‌ത വിധിച്ചതെന്ന് പരാതികാരൻ ആർ. എസ്. ശശികുമാർ. നീതി കിട്ടുന്നത് വരെ പോരാടും, നീതിക്കായി ഹൈക്കോടതി യിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു