ബിജെപിയുടെയും, കോൺഗ്രസിന്റെയും രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും1 min read

ഡൽഹി : ബിജെപിയുടെയും, കോൺഗ്രസിന്റെയും രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്തു. ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ പട്ടികയ്ക്ക് രൂപം നല്‍കി.

മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന കോണ്‍ഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് യോഗം മധ്യപ്രദേശിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നല്‍കി. കമല്‍ നാഥിൻ്റെ മകൻ നകുല്‍ നാഥ് ചിന്ദ്വാരയില്‍ നിന്ന് മത്സരിക്കും.

ബിജെപി 150 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. കേരളത്തില്‍ നാല് സീറ്റുകളിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോണ്‍ഗ്രസ് വിട്ട് എത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തമാണ്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ധാരണ വൈകിയതാണ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക വൈകാൻ കാരണം. മാർച്ച്‌ മൂന്നിന് പുറത്തുവിട്ട ഒന്നാംഘട്ട പട്ടികയില്‍ 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടകയില്‍ ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *