26/7/22
തിരുവനന്തപുരം :തലസ്ഥാനത്തെ തലയെടുപ്പുള്ള പെൺപള്ളിക്കൂടമായ തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ മകളെ മറ്റൊരു കുട്ടി കഞ്ചാവ് വലിപ്പിച്ചെന്ന ആരോപണവുമായി മാതാവ് രംഗത്ത്.”വൈകുന്നേരം വീട്ടിലെത്തിയ മകളുടെ കണ്ണുകൾ ചുവന്നിരുന്നു, എന്താണ് സംഭവിച്ചതെന്ന് മാതാവ് ചോദിച്ചപ്പോൾ 7ആം ക്ലാസ്സിൽ പഠിക്കുന്ന അനുജത്തിയോട് തന്നെ കൊണ്ട്ഒരു കുട്ടി ബീഡി വലിപ്പിചെന്നും, അത് കഞ്ചാവ് ആയിരുണെന്നും കുട്ടി പറഞ്ഞതായി മാതാവ് പറഞ്ഞു. അരുൺ എന്ന സ്കൂളിലെ അധ്യാപകൻ കുട്ടിയുടെ ബാഗിൽ നിന്നും ബീഡി കണ്ടെടുത്തെന്നും മാതാവ് പറയുന്നു.മകളെ തന്നോട് പറയാതെ സ്കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയമാക്കിയതായും മാതാവ് ആരോപിച്ചു. 7ആം ക്ലാസ്സിൽ പഠിക്കുന്ന രണ്ടാമത്തെ മകളുടെ ഷർട്ടിനുള്ളിൽ മറ്റൊരു കുട്ടി കൈകളിട്ട് പരിശോധന നടത്തിയതായും അതിന്റെ പേരിൽ കുട്ടികൾ തമ്മിൽ വാക്കേറ്റം ഉണ്ടായതായും മാതാവ് ആരോപിക്കുന്നു.രണ്ടു കുട്ടികളുടെയും ടിസി വാങ്ങിയെന്നും മാതാവ് പറഞ്ഞു.