5/9/23
എൽ. എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന
കൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.
സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ – 2021-ൽ പ്രദർശിപ്പിച്ച ഭയഭക്തി, ഇന്ത്യയിലും വിദേശത്തുമായി 250 പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ‘യക്ഷി’, രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘മഴവില്ല് തേടിയ കുട്ടി’ തുടങ്ങിയ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നിരവധി ഹ്രസ്വ സിനിമകൾക്കു ശേഷം ബ്രിജേഷ് പ്രതാപ് ഒരുക്കുന്ന ‘കൗണ്ട് ഡൗൺ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്.
സുദീപ് കൃഷ്ണൻ, സുധ കവേങ്ങാട്ട്, ദേവിക, സാന്ദ്ര എസ്.ബാബു,
നന്ദന, ജിലു, മാളവിക, കെ.കെ.ഇന്ദിര, സുരേഷ് അലീന, അഭിരാം, ഷാൻ റഹ്മാൻ, ഇബനു മഷൂദ്, ഉജ്ജ്വൽ എസ്.ആർ, അൽക്കരാജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
യുവതലമുറയിൽ പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഷോർട്ട് മൂവിയുടെ കഥ രമേഷ് കുഴിപ്പളളിയുടെതാണ്.
മിലൻ സിദ്ധാർഥ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ, കളറിസ്റ്റ് :
ഹരി ജി. നായർ.പാശ്ചാത്തല സംഗീതം:
ഡൊമിനിക് മാർട്ടിൻ.
കലാസംവിധാനം : സുനിൽ തേഞ്ഞിപ്പാലം. ചമയം : ലിവിഷ ഷാജി. സൗണ്ട് ഡിസൈൻ: ഋഷി ബ്രഹ്മ. അസോസിയേറ്റ് ഡയറക്ടർ: അനിൽ തിരുവമ്പാടി.സ്റ്റിൽസ് :സുരേഷ് അലീന. പോസ്റ്റർ ഡിസൈൻ: സുവീഷ് ഗ്രാഫിക് സൈനൈഡ്.
പിആർഒ :റഹിം പനവൂർ 9946584007